തൊണ്ടിയിൽ: ക്രിസ്റ്റീൻ മലബാർ റീജണിന്റെ ആഭിമുഖ്യത്തിൽ പത്ത് വയസിന് മുകളിലുള്ള കുട്ടികൾക്കായി കൺവൻഷൻ സംഘടിപ്പിക്കുന്നു. 9, 10, 11 തീയതികളിൽ പേരാവൂർ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രത്തിനോടനുബന്ധിച്ച് പുതുതായി പണികഴിപ്പിച്ച കാസാ സാൻജോസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി തലശേരി അതിരൂപത വിശ്വാസ പരിശീലന കേന്ദ്രം ഡയറക്ടർ ഫാ. ജേക്കബ് വെണ്ണായിപ്പിള്ളിൽ ഉദ്ഘാടനം ചെയ്യും. ക്രിസ്റ്റീൻ പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാവ് ബ്രദർ സന്തോഷ് ടി. കോട്ടയം, സിസ്റ്റർ ആൻസി എസ്എച്ച് , ബ്രദർ ടിനിഷ് മാത്യു, ബ്രദർ ജോയ്സ് ജോസഫ് എന്നിവർ നേതൃത്വം നൽകും. മുൻകൂട്ടി ബുക്ക് ചെയ്യുന്ന ആയിരം കുട്ടികൾക്ക് പ്രവേശനം ലഭിക്കും. കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകും. കൺവൻഷന്റെ വിജയത്തിനായി ആർച്ച് പ്രീസ്റ്റ് റവ.ഡോ. തോമസ് കൊച്ചുകരോട്ടിന്റെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ള്ള രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി 9605712091, 9446990037 എന്നീ നമ്പറുകളിൽ വാട്സ് ആപ് മെസേജ് അയയ്ക്കാം.