23.8 C
Iritty, IN
October 5, 2024
  • Home
  • Delhi
  • ദുബായിലെ നീക്കങ്ങൾ ദുരൂഹം; റിഫയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് പുറത്തെടുക്കും.
Delhi

ദുബായിലെ നീക്കങ്ങൾ ദുരൂഹം; റിഫയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് പുറത്തെടുക്കും.

കാക്കൂർ (കോഴിക്കോട്)∙ ദുരൂഹ സാഹചര്യത്തിൽ മരിച്ച വ്ലോഗറും ആൽബം താരവുമായിരുന്ന റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യും. അനുമതിക്കായി അന്വേഷണ ഉദ്യോഗസ്ഥൻ താമരശ്ശേരി ഡിവൈഎസ്പി ടി.കെ.അഷ്റഫ് ആർഡിഒക്ക് അപേക്ഷ നൽകി.

മാർച്ച് ഒന്നിന് പുലർച്ചെയാണ് ദുബായ് ജാഫിലിയയിലെ താമസ സ്ഥലത്ത് റിഫയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് മെഹ്നാസും സുഹൃത്തുമാണ് മൃതദേഹം ആദ്യം കാണുന്നത്. ദുബായിൽ പോസ്റ്റ്മോർട്ടം നടത്താതിരുന്നത് ദുരൂഹമാണെന്നും ഇവിടെ നടപടി സ്വീകരിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് പോസ്റ്റ്മോർട്ടത്തിനുള്ള നടപടികൾ ആരംഭിച്ചത്. ദുബായിൽ നടത്തിയ ഫൊറൻസിക് പരിശോധന പോസ്റ്റ്മോർട്ടമാണെന്ന് വരുത്തിത്തീർക്കുകയായിരുന്നു എന്നാണ് ഇപ്പോൾ കുടുംബത്തിന്റെ പരാതി.

Related posts

ഓസ്കറിൽ തിളങ്ങി ‘കോഡ’; മികച്ച നടൻ വിൽ സ്മിത്ത്, നടി ജെസിക്ക ചസ്റ്റെയ്ൻ.

Aswathi Kottiyoor

നാല് സംസ്ഥാനങ്ങളിൽ രാമനവമി ആഘോഷങ്ങൾക്കിടെ സംഘർഷം; ഗുജറാത്തിൽ ഒരു മരണം.*

Aswathi Kottiyoor

ഹിജാബ് വിഷയം ഉചിതമായ സമയത്ത് കേള്‍ക്കും; അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം നിരസിച്ച് സുപ്രീംകോടതി

Aswathi Kottiyoor
WordPress Image Lightbox