24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സംസ്ഥാനം പകലും വൈദ്യുതി വാങ്ങുന്നു
Kerala

സംസ്ഥാനം പകലും വൈദ്യുതി വാങ്ങുന്നു

വൈദ്യുതിനിയന്ത്രണം തുടർന്നും വരാതിരിക്കാൻ പകലും പുറത്തുനിന്ന്‌ വൈദ്യുതി വാങ്ങാൻ കെഎസ്ഇബി. ആഭ്യന്തര ഉൽപ്പാദനത്തിന്‌ ആവശ്യമായ കരുതൽ ജലശേഖരം സംഭരണികളിൽ ഉറപ്പാക്കി കാലവർഷം ദുർബലമായാൽ ഉണ്ടാകാനിടയുള്ള പ്രശ്‌നങ്ങൾ ഒഴിവാക്കാനും ഇതുവഴി സാധിക്കും.

ബുധനാഴ്ച 270 മുതൽ 320 മെഗാവാട്ടുവരെയാണ്‌ പകൽ വാങ്ങുക. പവർ എക്‌സ്‌ചേഞ്ച്‌ മുഖേന 12 രൂപയ്‌ക്ക് വൈദ്യുതി വാങ്ങും. ചൊവ്വ രാവിലെയുള്ള കണക്കുപ്രകാരം കെഎസ്‌ഇബിക്കു കീഴിലെ മുഴുവൻ നിലയങ്ങളിലുമായി 1454 ദശലക്ഷം യൂണിറ്റ്‌ വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള ജലമുണ്ട്‌. സംഭരണശേഷിയുടെ 35 ശതമാനമാണിത്‌. 2021ൽ ഈ സമയം 1519, 2020ൽ 1628 ദശലക്ഷം യൂണിറ്റിനുള്ള ജലമുണ്ടായിരുന്നു. ജൂണിൽ കരുതൽശേഖരമായി കണക്കാക്കിയിരിക്കുന്നത്‌ 600 ദശലക്ഷം യൂണിറ്റ്‌ ഉൽപ്പാദിപ്പിക്കാനുള്ള ജലമാണ്‌. കാലവർഷം ദുർബലമായാൽ പകൽ ആഭ്യന്തര ഉൽപ്പാദനം 25–- 26 ദശലക്ഷം യൂണിറ്റായി ക്രമീകരിക്കുകയാണ്‌ അഭികാമ്യം. ഇതുംകൂടി മുൻകൂട്ടി കണ്ടാണ്‌ വൈകിട്ടത്തെ ഉയർന്ന ഉപയോഗസമയത്തിനു പുറമെ പകലും വൈദ്യുതി വാങ്ങുന്നത്‌.

ഇതേസമയം, ഛത്തീസ്‌ഗഢിലെ സ്വകാര്യനിലയത്തിൽനിന്ന്‌ വൈദ്യുതി ലഭ്യമായിത്തുടങ്ങിയത്‌ നേരിയ ആശ്വാസമായി. പുറത്തുനിന്നുള്ള വൈദ്യുതിവിഹിതത്തിലെ ഇടിവ്‌ തുടരുകയാണ്‌. ബുധനാഴ്‌ച 300 മെഗാവാട്ടുവരെ കുറവ്‌ പ്രതീക്ഷിക്കുന്നു. നിലയങ്ങളിലെ തകരാർ കാരണം മൈതോണിൽനിന്ന്‌ 130, ജിൻഡാലിൽനിന്ന്‌ 65 മെഗാവാട്ടുവരെ ലഭ്യതയിൽ കുറവുണ്ടായി. ഇതിനു പുറമെയാണ്‌ 78 മെഗാവാട്ടിന്റെ കുറവ്‌ കൽക്കരിക്ഷാമത്തെതുടർന്ന്‌ നേരിടുന്നത്‌. നിലവിൽ വൈദ്യുതിനിയന്ത്രണം ഏർപ്പെടുത്തേണ്ടിവരില്ലെന്ന്‌ കെഎസ്‌ഇബി വ്യക്തമാക്കി.

Related posts

അ​ഞ്ചാം​പ​നി വ്യാ​പ​നം; കേ​ന്ദ്ര​സം​ഘം ഇ​ന്ന് മ​ല​പ്പു​റ​ത്തെ​ത്തും

Aswathi Kottiyoor

യു ട്യൂബർ അശ്ലീല പദപ്രയോഗം നടത്തി; ‘തൊപ്പി’ക്കെതിരെ കേസ്

Aswathi Kottiyoor

അനുനിമിഷം നവീകരിച്ച് മാത്രമേ കേരളത്തിന് വളരാനാവൂ: മന്ത്രി എം വി ഗോവിന്ദന്‍

Aswathi Kottiyoor
WordPress Image Lightbox