24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • അനധികൃത ഭക്ഷണ വിതരണ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി; സംസ്ഥാന വ്യാപക പരിശോധന
Kerala

അനധികൃത ഭക്ഷണ വിതരണ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി; സംസ്ഥാന വ്യാപക പരിശോധന

അനധികൃത ഭക്ഷണ വിതരണ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിമാർക്ക് നിർദേശം. മന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററുടെ നിർദേശത്തെ തുടർന്നാണ് തദ്ദേശസ്വയംഭരണ വകുപ്പിന്റെ നടപടി. കാസർകോട് ചെറുവത്തൂരിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് വിദ്യാർഥിനി മരിച്ച പശ്ചാത്തലത്തിലാണ് അടിയന്തര ഇടപെടലിനുള്ള നിർദേശം.

ഹോട്ടലുകൾ, ബേക്കറികൾ, ഫാസ്റ്റ് ഫുഡ് വിൽപ്പന കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ലൈസൻസോടെയാണോ പ്രവർത്തിക്കുന്നത് എന്ന് കണ്ടെത്താൻ സംസ്ഥാന വ്യാപകമായി തദ്ദേശസ്ഥാപനങ്ങൾ അടിയന്തിര പരിശോധന നടത്തും. ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ സെക്രട്ടറിമാർ നടപടി സ്വീകരിക്കണമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് നിർദേശിച്ചു.

പാതയോരങ്ങളിലെ ഐസ് ക്രീം, ശീതള പാനീയങ്ങൾ തുടങ്ങിയവ വിൽക്കുന്ന സ്ഥാപനങ്ങളിലും, വാഹനങ്ങളിലും തട്ടുകടകളിലും ആരോഗ്യവിഭാഗത്തെ ഉപയോഗിച്ച് പരിശോധന നടത്തും. ഭക്ഷണത്തിന് കാലപ്പഴക്കമുണ്ടോ എന്നും, ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കൾ ചേർത്തിട്ടുണ്ടോ എന്നും പരിശോധിക്കും. സ്ഥാപനത്തിന് ശുചിത്വം ഉണ്ടെന്നും ഉറപ്പാക്കും. പ്രശ്നങ്ങൾ കണ്ടെത്തിയാൽ കച്ചവടസ്ഥാപനത്തിന്റെ പ്രവർത്തനം അടിയന്തിരമായി നിർത്തിവെപ്പിക്കുകയും ലൈസൻസും ഉടൻ റദ്ദാക്കുകയും ചെയ്യും.

അന്തരീക്ഷ ഊഷ്മാവ് ഉയർന്നുനിൽക്കുന്ന സാഹചര്യത്തിൽ മാംസാഹാരം പെട്ടന്ന് കേടാകാൻ സാധ്യതയുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാർ ആരോഗ്യവിഭാഗത്തിന്റെ സഹായത്തോടെ മാംസാഹാരം വിൽക്കുന്ന സ്ഥാപനങ്ങളിൽ കൃത്യമായി പരിശോധന നടത്തി ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും തദ്ദേശസ്വയംഭരണ വകുപ്പ് നിർദേശം നൽകി. ഗുണമേന്മയുള്ള ഭക്ഷണമാണ് വിതരണം ചെയ്യുന്നതെന്ന് ഉറപ്പാക്കാനുള്ള നടപടികൾ തുടരുമെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. രുചികരമായ ഭക്ഷണം ഗുണമേന്മ ഉറപ്പാക്കി വിതരണം ചെയ്യണം. ചെറുവത്തൂരിലേത് പോലെ ഇനിയൊരു സംഭവം ഉണ്ടാവാതിരിക്കാൻ ജാഗ്രത പുലർത്തണമെന്നും മന്ത്രി പറഞ്ഞു

Related posts

കടക്കെണി: 2 വർഷത്തിനിടെ രാജ്യത്ത് 10,897 കർഷക ആത്മഹത്യ

Aswathi Kottiyoor

ഇസ്രയേലിൽ കോടികളുടെ ചിട്ടി തട്ടിപ്പ് നടത്തിയ തൃശൂർ സ്വദേശി അറസ്റ്റിൽ

Aswathi Kottiyoor

ഓണ്‍ലൈനായി ഒന്നാംക്ലാസ് പ്രവേശനം; മറ്റ് ക്ലാസ്സുകളിലെ പ്രവേശനം 26 മുതല്‍……….

Aswathi Kottiyoor
WordPress Image Lightbox