24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • മാനവികതയുടേയും മൂല്യങ്ങൾ നെഞ്ചോടു ചേർക്കാൻ ആകട്ടെ; ചെറിയ പെരുന്നാൾ ആശംസയുമായി മുഖ്യമന്ത്രി
Kerala

മാനവികതയുടേയും മൂല്യങ്ങൾ നെഞ്ചോടു ചേർക്കാൻ ആകട്ടെ; ചെറിയ പെരുന്നാൾ ആശംസയുമായി മുഖ്യമന്ത്രി

സ്നേഹത്തിൻ്റേയും സാഹോദര്യത്തിൻ്റേയും സന്ദേശം പകരുന്ന ചെറിയ പെരുന്നാൾ ആഘോഷങ്ങൾക്കായി നാടൊരുങ്ങുകയാണ്. ഒരു മാസം നീണ്ടു നിന്ന വ്രതാനുഷ്ഠനത്തിലൂടെയും ദാന കർമ്മങ്ങളിലൂടെയും ഉയർത്തിപ്പിടിച്ച സഹാനുഭൂതിയുടേയും മാനവികതയുടേയും മൂല്യങ്ങൾ നെഞ്ചോടു ചേർത്തു മുന്നോട്ടു പോകാൻ ഈ സന്ദർഭം ഏവർക്കും പ്രചോദനമാകണമെന്ന് ചെറിയ പെരുന്നാൾ ആശുകൾ നേർന്ന് മുഖ്യന്ത്രി പിണറായി വിജയൻ പറഞ്ഞു..

കോവിഡ് മഹാമാരി തീർത്ത പ്രതിസന്ധികൾ മറികടന്നു കേരളം മുന്നോട്ടു പോകുന്ന ഈ ഘട്ടത്തിൽ ഐക്യത്തോടെയും ഊർജ്ജസ്വലതയോടെയും നാടിൻ്റെ നന്മയ്ക്കായി പ്രവർത്തിക്കാൻ നമുക്ക് സാധിക്കണം. ചെറിയ പെരുന്നാളിൻ്റെ മഹത്വം ആ വിധം ജീവിതത്തിൽ പകർത്താനും അർത്ഥവത്താക്കാനും കഴിയണം. ഏവർക്കും ആഹ്ളാദപൂർവം ചെറിയ പെരുന്നാൾ ആശംസകൾ നേരുന്നെന്നും അദ്ദേഹം കൂട്ടിചേർത്തു.

Related posts

744 പേർകൂടി അഭിഭാഷകരായി സന്നത്‌ എടുത്തു

Aswathi Kottiyoor

ജില്ലയിലെ 90 ശതമാനം നെൽപാടങ്ങളിലും ആവശ്യമായ വെള്ളമില്ല

Aswathi Kottiyoor

ചരക്ക് സേവന നികുതി: കഴിഞ്ഞവർഷം വെട്ടിച്ചത് ലക്ഷം കോടി

Aswathi Kottiyoor
WordPress Image Lightbox