30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഇന്ത്യയില്‍ ഇപ്പോഴുള്ളത് കോവിഡ് നാലാംതരംഗമല്ലെന്ന് ഐസിഎംആര്‍
Kerala

ഇന്ത്യയില്‍ ഇപ്പോഴുള്ളത് കോവിഡ് നാലാംതരംഗമല്ലെന്ന് ഐസിഎംആര്‍

ഇന്ത്യയിലെ കോവിഡ് കേസ് വര്‍ധനവിനെ നാലാംതരംഗമായി കാണാനാവില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ (ഐ.സി.എം.ആര്‍) അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ സമിരന്‍ പാണ്ഡ.ജില്ലാ തലങ്ങളില്‍ കോവിഡിന്റെ കുതിപ്പ് നിരീക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ രാജ്യം നാലാം തരംഗത്തിലേക്കു പോവുകയാണ് എന്നു പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ തലങ്ങളില്‍ കോവിഡ് കണക്കുകളില്‍ ചില കുതിപ്പ് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ ഇതിനെ നിലവിലെ അവസ്ഥയില്‍ നിന്നുള്ള ഒരു വ്യതിയാനമായേ കണക്കാക്കാനാവൂ. രാജ്യത്തിന്റെ ചില പ്രദേശങ്ങളില്‍ മാത്രമായി ഈ വ്യതിയാനം ഒതുങ്ങി നില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നിലവിലുള്ളത് നാലാംതരംഗം അല്ലെന്നു പറയുന്നതിന് പിന്നിലെ കാരണങ്ങളും അദ്ദേഹം അക്കമിട്ട് നിരത്തുന്നുണ്ട്. അതിലാദ്യത്തേത്, പ്രാദേശികതലങ്ങളിലാണ് കുതിപ്പ് രേഖപ്പെടുത്തിയത്, അതിനു കാരണം ടെസ്റ്റ് ചെയ്യുന്നതിലെ അനുപാതമാണെന്ന് അദ്ദേഹം പറയുന്നു. ഇപ്പോഴുള്ളത് ഒരു വ്യതിയാനം മാത്രമാണ് എല്ലാ സംസ്ഥാനങ്ങളും കോവിഡിന്റെ പിടിയിലാണെന്ന് പറയാനാവില്ല എന്നും പാണ്ഡ പറയുന്നു.

Related posts

ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ –

Aswathi Kottiyoor

പോലീസ് സ്ഥാപിച്ചനിരീക്ഷണ ക്യാമറ മോഷ്ടിച്ച പ്രതി അറസ്റ്റിൽ

Aswathi Kottiyoor

മഹാരാഷ്ട്ര: വിശ്വാസവോട്ടിന് സുപ്രീംകോടതിയുടെ അനുമതി

Aswathi Kottiyoor
WordPress Image Lightbox