24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം
Kerala

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് വൈദ്യുതി വകുപ്പ് അറിയിച്ചു. വൈകിട്ട് 6.30നും 11.30നും ഇടയിൽ 15 മിനിറ്റാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. കേന്ദ്രപൂളിൽ നിന്നും ലഭിക്കേണ്ട വൈദ്യുതിയിൽ കുറവുണ്ടായ സാഹചര്യത്തിലാണ് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുന്നതെന്ന് കെഎസ്ഇബി അറിയിച്ചു. അതേസമയം നഗരമേഖലകളിലും ആശുപത്രികൾ ഉൾപ്പെടെയുള്ള അവശ്യസേവനമേഖലകളിലും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കില്ല. ഇന്നലെയും സമാനരീതീയിലുള്ള നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

400 മുതല്‍ 500 മെഗാവാട്ട് വരെ വൈദ്യുതിയുടെ ലഭ്യതക്കുറവ് ഉണ്ടാകുമെന്നാണ് കെഎസ്ഇബി വ്യക്തമാക്കിയിരിക്കുന്നത്. വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്നും ഇല്ലെങ്കില്‍ നിയന്ത്രണം കൂട്ടേണ്ടി വരുമെന്നും കെഎസ്ഇബി കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ താപവൈദ്യുതി നിലയങ്ങളില്‍ കല്‍ക്കരി ക്ഷാമം രൂക്ഷമായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഗ്രാമപ്രദേശങ്ങളില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം.

Related posts

ന്യൂനപക്ഷ വികസന പ്രവർത്തനങ്ങൾ അഞ്ചു വർഷമായി ഏറ്റവും മികച്ച രീതിയിൽ: മുഖ്യമന്ത്രി

Aswathi Kottiyoor

കേരളത്തില്‍ 809 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

അമ്മയും കുഞ്ഞും പുഴയിലേക്ക് ചാടി, അമ്മയെ നാട്ടുകാർ രക്ഷപ്പെടുത്തി

Aswathi Kottiyoor
WordPress Image Lightbox