24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • ഏക്കറുകണക്കിന് വനം കത്തിനശിക്കുന്നു; അമേരിക്കയെ വിഴുങ്ങി കാട്ടുതീ
Kerala

ഏക്കറുകണക്കിന് വനം കത്തിനശിക്കുന്നു; അമേരിക്കയെ വിഴുങ്ങി കാട്ടുതീ

കനത്ത വനനാശമാണ് യുഎസില്‍ കാട്ടുതീ മൂലം ഉണ്ടാകുന്നത്. ഒറിഗോണ്‍ സംസ്ഥാനത്തിന്റെ തെക്കന്‍ മേഖലകളില്‍ ഏക്കറുകണക്കിന് വനഭൂമിയാണ് കത്തിനശിക്കുന്നത്. ഏക്കറുകണക്കിന് പുല്‍മേടുകളും ഇക്കൂട്ടത്തില്‍പെടും. കാട്ടുതീയില്‍ നിന്നു രക്ഷപ്പെടാനായി വീടുകള്‍ക്കു സമീപമുള്ള വൃക്ഷങ്ങളും ആളുകള്‍ വെട്ടിത്തെളിക്കുന്നുണ്ട്.

കാട്ടുതീ കനത്ത നാശം വിതച്ച അരിസോനയിലും ന്യൂമെക്‌സിക്കോയിലും ഇപ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രണാധീനമായെന്ന് അഗ്‌നിശമന സേനാംഗങ്ങള്‍ പറയുന്നു. എന്നാല്‍ വരും ദിനങ്ങളില്‍ കാട്ടുതീ ഇവിടെ വീണ്ടും ശക്തി പ്രാപിക്കുമെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടല്‍. 580 ചതുരശ്രകിലോമീറ്ററോളം ഭൂമി ഇവിടെ കത്തിനശിച്ചു. ഡസന്‍ കണക്കിനു വീടുകളും തീ മൂലം നശിച്ചു.

മണിക്കൂറില്‍ 50 മുതല്‍ 75 വരെ കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കുന്നതാണ് തീ പടരാനുള്ള പ്രധാനകാരണമായി പറയപ്പെടുന്നത്. സാന്‍ഗ്രി ഡി ക്രിസ്റ്റോ മലനിരകളുടെ താഴ്വരയില്‍ 245 ചതുരശ്ര കിലോമീറ്ററോളം കത്തിനശിച്ചു. അരിസോനയില്‍ 85 ചതുരശ്ര കിലോമീറ്ററോളം സ്ഥലത്താണ് ഇപ്പോള്‍ തീ കത്തുന്നത്.

ഫ്‌ലാഗ്സ്റ്റാഫ് എന്ന മേഖലയില്‍ മുപ്പതോളം വീടുകള്‍ കത്തി നശിച്ചിരുന്നു. സമാന്തര സേനകളുടെ എയര്‍ക്രാഫ്റ്റുകളും ഹെലിക്കോപ്റ്ററുകളും തീയണയ്ക്കാനായി അക്ഷീണം പ്രവര്‍ത്തിക്കുന്നുണ്ട്. തിങ്കളാഴ്ച കൊളറാഡോ, ഒക്ലഹോമ, വെര്‍ജീനിയ എന്നിവിടങ്ങളിലും പുതിയ കാട്ടുതീ ബാധകള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഫ്‌ലോറിഡ, സൗത്ത് ഡക്കോട്ട, ടെക്‌സസ് എന്നീ സംസ്ഥാനങ്ങളിലും തീ കത്തുന്നുണ്ട്.

Related posts

റോഡുകളുടെ പരിപാലന കാലാവധി പ്രദർശിപ്പിക്കുന്നത് പൊതുമരാമത്ത് പ്രവർത്തനങ്ങളിൽ വലിയ മാറ്റമുണ്ടാക്കും : മന്ത്രി പി.എ മുഹമ്മദ് റിയാസ്

Aswathi Kottiyoor

കേരളത്തില്‍ ഇന്ന് 4034 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

ഗവേഷണ പ്രവർത്തനങ്ങൾക്ക് സഹായം: ആദ്യ ഗഡു മന്ത്രി കൈമാറി

Aswathi Kottiyoor
WordPress Image Lightbox