24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • കാ​ട്ടു​പ​ന്നി​യെ ക്ഷു​ദ്ര ജീ​വി​യാ​യി പ്ര​ഖ്യാ​പി​ക്കി​ല്ല; കേ​ന്ദ്ര നി​ല​പാ​ട് നി​രാ​ശാ​ജ​ന​ക​മെ​ന്ന് മ​ന്ത്രി ശ​ശീ​ന്ദ്ര​ൻ
Kerala

കാ​ട്ടു​പ​ന്നി​യെ ക്ഷു​ദ്ര ജീ​വി​യാ​യി പ്ര​ഖ്യാ​പി​ക്കി​ല്ല; കേ​ന്ദ്ര നി​ല​പാ​ട് നി​രാ​ശാ​ജ​ന​ക​മെ​ന്ന് മ​ന്ത്രി ശ​ശീ​ന്ദ്ര​ൻ

കാ​ട്ടു​പ​ന്നി​ക​ൾ ആ​വാ​സ വ്യ​വ​സ്ഥ​യി​ലെ അ​ഭി​വാ​ജ്യ​ഘ​ട​ക​മാ​ണെ​ന്നും അ​തി​നാ​ൽ ക്ഷു​ദ്ര​ജീ​വി​യാ​യി പ്ര​ഖ്യാ​പി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും രേ​ഖ​പ്പെ​ടു​ത്തി കേ​ര​ള​ത്തി​ന്‍റെ അ​പേ​ക്ഷ നി​ര​സി​ച്ച കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം നി​രാ​ശാ​ജ​ന​ക​മാ​ണെ​ന്നും അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യാ​ത്ത​താ​ണെ​ന്നും വ​നം മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ പ​റ​ഞ്ഞു.

കാ​ട്ടു​പ​ന്നി​ക​ൾ ക​ടു​വ​ക​ൾ​ക്കും പു​ലി​ക​ൾ​ക്കു​മു​ള്ള ഇ​ര​ക​ളാ​ണെ​ന്നും അ​വ​യെ ന​ശി​പ്പി​ച്ചാ​ൽ ആ​വാ​സ വ്യ​വ​സ്ഥ​യു​ടെ സ​ന്തു​ലി​താ​വ​സ്ഥ​യെ ബാ​ധി​ക്കു​മെ​ന്നും കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി വ​കു​പ്പു​മ​ന്ത്രി​യു​ടെ ക​ത്തി​ൽ സൂ​ചി​പ്പി​ച്ചി​ട്ടു​ണ്ട്. നി​ര​വ​ധി ത​വ​ണ​യാ​യി കേ​ര​ള സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് വേ​ണ്ടി ഒ​രു നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് കാ​ട്ടു​പ​ന്നി​ക​ളെ ക്ഷു​ദ്ര​ജീ​വി​യാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

ഉ​ത്ത​രാ​ഖ​ണ്ഡ്, ബി​ഹാ​ർ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് 2016-ൽ ​ഒ​രു വ​ർ​ഷ​ത്തേ​ക്ക് ന​ൽ​കി​യ​തു​പോ​ലു​ള്ള അ​നു​മ​തി​യെ​ങ്കി​ലും കേ​ര​ള​ത്തി​ന് ല​ഭി​ച്ചാ​ൽ ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​ക​ര​മാ​യി തീ​രു​മാ​യി​രു​ന്നു. എ​ന്നാ​ൽ തു​ട​ർ​ച്ച​യാ​യി കേ​ന്ദ്രം നി​ഷേ​ധാ​ത്മ​ക നി​ല​പാ​ടാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ സ്വീ​ക​രി​ച്ചു വ​രു​ന്ന​ത്.

ഈ ​വി​ഷ​യ​ത്തി​ൽ നി​യ​മം അ​നു​വ​ദി​ക്കു​ന്ന രീ​തി​യി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് ചെ​യ്യാ​വു​ന്ന പ​ര​മാ​വ​ധി കാ​ര്യ​ങ്ങ​ൾ ചെ​യ്യു​മെ​ന്നും കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ച്ച് കൊ​ല്ലു​ന്ന​തി​നു​ള്ള കാ​ലാ​വ​ധി മേ​യ് മു​ത​ൽ വീ​ണ്ടും ഒ​രു വ​ർ​ഷ​ത്തേ​ക്ക് കൂ​ടി ദീ​ർ​ഘി​പ്പി​ക്കു​മെ​ന്നും ശ​ശീ​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

നെല്ലുവില വിതരണം രണ്ടാഴ്ചയ്ക്കുള്ളിൽ നടത്തണമെന്ന് മുഖ്യമന്ത്രി

Aswathi Kottiyoor

കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ​പ്പെ​ട്ടാ​ൽ പെ​ൻ​ഷ​ൻ കിട്ടില്ല

Aswathi Kottiyoor

കേരളമാകെ 1680 സഹകരണ ഓണച്ചന്ത ; നാലുദിവസത്തിൽ റെക്കോഡ് വില്‍പ്പന

Aswathi Kottiyoor
WordPress Image Lightbox