24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • കേ​ര​ള​ത്തി​ൽ കോ​വി​ഡ് വ​ർ​ധ​ന​യി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി
Kerala

കേ​ര​ള​ത്തി​ൽ കോ​വി​ഡ് വ​ർ​ധ​ന​യി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

കേ​ര​ള​ത്തി​ൽ കോ​വി​ഡ് വ​ർ​ധ​ന​യി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. സം​സ്ഥാ​ന​ത്ത് ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ സം​സ്ഥാ​നം ജാ​ഗ്ര​ത തു​ട​രു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കൊ​ച്ചി​യി​ല്‍ മാ​ത്ര​മാ​ണ് ചെ​റി​യ തോ​തി​ലെ​ങ്കി​ലും കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​ന്ന​ത്. എ​വി​ടെ​യെ​ങ്കി​ലും കോ​വി​ഡ് കേ​സു​ക​ള്‍ ഉ​യ​രു​ന്നെ​ങ്കി​ലോ ക്ല​സ്റ്റ​റു​ക​ള്‍ രൂ​പ​പ്പെ​ടു​ന്നെ​ങ്കി​ലോ സം​സ്ഥാ​ന ത​ല​ത്തി​ല്‍ അ​റി​യി​ക്ക​ണ​മെ​ന്നും മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. എ​ല്ലാ ജി​ല്ല​ക​ളും പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​ക്ക​ണം.

തു​ട​ര്‍​ച്ച​യാ​യി അ​വ​ലോ​ക​ന യോ​ഗ​ങ്ങ​ള്‍ ചേ​ര്‍​ന്ന് ആ​വ​ശ്യ​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്ത​ണം. വാ​ക്‌​സി​നേ​ഷ​ന്‍ ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്നും മ​ന്ത്രി നി​ര്‍​ദേ​ശം ന​ല്‍​കി. സം​സ്ഥാ​ന​ത്തെ കോ​വി​ഡ് സാ​ഹ​ച​ര്യം വി​ല​യി​രു​ത്താ​നാ​യി ചേ​ര്‍​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് മ​ന്ത്രി നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

ഭീ​തി​പ​ട​ര്‍​ത്തു​ന്ന സാ​ഹ​ച​ര്യം നി​ല​വി​ലി​ല്ല. നി​ല​വി​ല്‍ ഒ​രി​ട​ത്തും ക്ല​സ്റ്റ​ര്‍ രൂ​പ​പ്പെ​ട്ടി​ട്ടി​ല്ല. സം​സ്ഥാ​ന​ത്ത് ഇ​ന്ന് 255 കോ​വി​ഡ് കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. 325 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. ആ​കെ 1812 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. സം​സ്ഥാ​ന​ത്ത് കു​റ​ച്ചു​നാ​ള്‍ കൂ​ടി കോ​വി​ഡ് കേ​സു​ക​ള്‍ ഇ​ങ്ങ​നെ തു​ട​രും. ഒ​രു വ​ലി​യ ത​രം​ഗം മു​ന്നി​ല്‍ കാ​ണു​ന്നി​ല്ലെ​ങ്കി​ലും ജാ​ഗ്ര​ത തു​ട​ര​ണ​മെ​ന്നും മ​ന്ത്രി നി​ര്‍​ദേ​ശം ന​ല്‍​കി.

സം​സ്ഥാ​ന ത​ല​ത്തി​ലും ജി​ല്ലാ ത​ല​ത്തി​ലും അ​വ​ബോ​ധം ശ​ക്തി​പ്പെ​ടു​ത്ത​ണം. മാ​സ്‌​ക് ധ​രി​ക്കു​ന്ന​ത് നി​ര്‍​ബ​ന്ധ​മാ​ണ്. അ​ട​ച്ചി​ട്ട സ്ഥ​ല​ങ്ങ​ള്‍ രോ​ഗ​വ്യാ​പ​ന​ത്തി​ന് കാ​ര​ണ​മാ​കും. കോ​വി​ഡ് വ​ര്‍​ധി​ച്ചാ​ല്‍ പ്രാ​യ​മാ​യ​വ​രെ ബാ​ധി​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ പ്രി​ക്കോ​ഷ​ന്‍ ഡോ​സ് ന​ല്‍​കാ​ന്‍ പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം. വാ​ക്‌​സി​നേ​ഷ​ന്‍ പ​ര​മാ​വ​ധി ആ​ളു​ക​ളി​ല്‍ എ​ത്തി​ക്ക​ണം. വി​ദ്യാ​ഭ്യാ​സ വ​കു​പ്പു​മാ​യി ആ​ലോ​ചി​ച്ച് കു​ട്ടി​ക​ളു​ടെ വാ​ക്‌​സി​നേ​ഷ​ന്‍ ശ​ക്തി​പ്പെ​ടു​ത്തും.

ചി​ല സ്വ​കാ​ര്യ ലാ​ബു​ക​ളും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളും പ​രി​ശോ​ധ​ന​യ്ക്ക് അ​മി​ത ചാ​ര്‍​ജ് ഈ​ടാ​ക്കു​ന്നു​ണ്ടെ​ന്ന പ​രാ​തി​യു​ണ്ട്. സ്വ​കാ​ര്യ ലാ​ബു​ക​ളി​ല്‍ കൂ​ടി​യ നി​ര​ക്കി​ല്‍ പ​രി​ശോ​ധ​ന അ​നു​വ​ദി​ക്കി​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Related posts

കോഴിക്കോട് യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് സ്വയം തീകൊളുത്തി.

Aswathi Kottiyoor

അപകട രഹിതവും ഗുണകരവുമായ ലഹരിയാണ് വായന: മുഖ്യമന്ത്രി

Aswathi Kottiyoor

*പകര്‍ച്ചപ്പനികള്‍ക്കെതിരെ ജില്ലാതലത്തില്‍ നിരീക്ഷണം ശക്തിപ്പെടുത്തും: മന്ത്രി വീണാ ജോര്‍ജ്*

Aswathi Kottiyoor
WordPress Image Lightbox