മേപ്പാടി പരപ്പൻ പാറ കോളനിയിൽ തേൻ ശേഖരിക്കുന്നതിനിടെ ആദിവാസി യുവാവ് മരത്തിൽ നിന്നും വീണു മരിച്ചു. മരത്തിൽനിന്നും യുവാവ് വീഴുന്നത് കണ്ട് ഓടിയെത്തുന്നതിനിടെ ഇയാളുടെ ബന്ധുവായ യുവതിയുടെ കൈയിൽനിന്നും വീണ് ആറ് മാസം പ്രായമായ കുട്ടിയുമാണ് മരിച്ചു.
പരപ്പൻ പാറ കോളനിയിലെ രാജനും ഇയാളുടെ ബന്ധുവിന്റെ കുട്ടിയുമാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. മരത്തിൽ നിന്നും തേൻ ശേഖരിക്കുന്നതിനിടെയാണ് രാജൻ മരത്തിൽ നിന്നും തെന്നി വീഴുകയായിരുന്നു.
മരണവിവരം അറിഞ്ഞ് മേപ്പാടി പോലീസ് അപകടസ്ഥലത്ത് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂര്‍ത്തിയാക്കി. ഉൾവനത്തിൽ നിന്നും ഫയർഫോഴ്സും സന്നദ്ധ സംഘടനകളും ചേർന്ന് ഏറെ പണിപ്പെട്ടാണ് മൃതദേഹം പുറത്തേക്ക് എത്തിച്ചത്.