25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കാടിന്റെ മക്കൾ വീണ്ടും വനംവകുപ്പിലേക്ക്‌ ; ബീറ്റ്‌ ഫോറസ്റ്റ്‌ ഓഫീസർ വിജ്ഞാപനം ഇറങ്ങി
Kerala

കാടിന്റെ മക്കൾ വീണ്ടും വനംവകുപ്പിലേക്ക്‌ ; ബീറ്റ്‌ ഫോറസ്റ്റ്‌ ഓഫീസർ വിജ്ഞാപനം ഇറങ്ങി

കാടിന്റെ മക്കൾക്ക്‌ സർക്കാർ ജോലിക്കായി വീണ്ടും വാതിൽ തുറക്കുന്നു. വനത്തെ ആശ്രയിച്ച്‌ ഉപജീവനം നടത്തുന്ന ആദിവാസി വിഭാഗത്തിലെ പട്ടികവർഗ വിഭാഗക്കാർക്കാണ്‌ നിയമനം. വനംവകുപ്പിൽ ബീറ്റ്‌ ഫോറസ്റ്റ്‌ ഓഫീസർ തസ്‌തികയിലേക്കാണ്‌ പിഎസ്‌സി അപേക്ഷ ക്ഷണിച്ചത്‌. വിവിധ ജില്ലകളിലായി 500 പേർക്കാണ്‌ നിയമനം.

വനാതിർത്തിയിൽനിന്ന്‌ രണ്ട്‌ കിലോമീറ്ററിനുള്ളിലെ ഊരുകളിൽ താമസിക്കുന്നവർക്ക്‌ അപേക്ഷിക്കാം. അപേക്ഷയോടൊപ്പം റെയ്‌ഞ്ച്‌ ഓഫീസറുടെ സാക്ഷ്യപത്രം ഉൾപ്പെടുത്തണം. പൊതു വിഭാഗത്തില്‍ 60 ശതമാനവും വനം വകുപ്പില്‍ താൽക്കാലികമായി ജോലി ചെയ്യുന്നവര്‍ക്ക് 40 ശതമാനവും ഒഴിവുകളാണ് നീക്കിവച്ചത്. രണ്ടു വിഭാഗത്തിലും 20 ശതമാനം സ്ത്രീസംവരണമാണ്‌.

സംസ്ഥാനത്ത്‌ ആലപ്പുഴ ഒഴികെയുള്ള ജില്ലകളിൽ നിയമനം നടത്തും‌. വയനാട്‌ ജില്ലയിലാണ്‌ കൂടുതൽ ഒഴിവ്‌. 170. അതത്‌ ജില്ലകളിൽ താമസിക്കുന്നവർക്കാണ്‌ അപേക്ഷിക്കാൻ അർഹത. എസ്‌എസ്‌എൽസി വിജയിച്ചവർക്കും തത്തുല്യ യോഗ്യതയുള്ളവർക്കും മുൻഗണന. ഇവരുടെ അഭാവത്തിൽ പത്താം ക്ലാസ്‌ പൂർത്തിയാക്കിയവരെയും തത്തുല്യ യോഗ്യതയുള്ളവരെയും പരിഗണിക്കും. 18–-41 ആണ്‌ പ്രായപരിധി. മെയ്‌ 18നകം അപേക്ഷ ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷകരുടെ എണ്ണം കൂടുതലാണെങ്കിൽ ആദ്യ ഘട്ടത്തിൽ ഒഎംആർ പരീക്ഷ നടത്തും. ആഗസ്‌തിലായിരിക്കും ഈ പരീക്ഷ.

Related posts

മുല്ലപ്പെരിയാറിൽനിന്ന് തമിഴ്‌നാട് 
കൂടുതൽ വെള്ളം എടുത്തുതുടങ്ങി

Aswathi Kottiyoor

സപ്ലൈകോ സെൽഫി മത്സരത്തിന്റെയും ഓൺ ലൈൻ വില്പനയുടെയും ഉദ്ഘാടനം ഇന്ന്

Aswathi Kottiyoor

സ്ഫോടകവസ്തു നിരോധന നിയമപ്രകാരം കേസ്; സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുന്നു, അന്വേഷണം ഊര്‍ജിതം.*

Aswathi Kottiyoor
WordPress Image Lightbox