25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • മലയാളികളുടെ പ്രിയ തിരക്കഥാകൃത്തിന് വിട; സംസ്‌കാരം ഇന്ന്
Kerala

മലയാളികളുടെ പ്രിയ തിരക്കഥാകൃത്തിന് വിട; സംസ്‌കാരം ഇന്ന്

ഇന്നലെ അന്തരിച്ച പ്രശസ്‌ത‌ തിരക്കഥാകൃത്ത് ജോണ്‍ പോളിന്റെ സംസ്‌കാരം ഇന്ന് നടക്കും.സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം രാവിലെ 8 ന് പൊതുദര്‍ശനത്തിനായി എറണാകുളം ടൗണ്‍ ഹാളിലേക്ക് മാറ്റി.
11 മണി വരെയാണ് ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം. തുടര്‍ന്ന് എറണാകുളം സൗത്ത് കാരക്കാമുറി ചാവറ കള്‍ച്ചറല്‍ സെന്ററില്‍ എത്തിക്കും. 12 .30 ന് ജോണ്‍ പോളിന്റെ വസതിയായ മരട് ,സെന്റ് ആന്റണീസ് റോഡിലെ കൊട്ടാരം എന്‍ക്‌ളേവിലേക്ക് മുതദേഹം മാറ്റും.

3 മണി വരെ വീട്ടില്‍ അടുത്ത ബന്ധുക്കള്‍ക്കും മറ്റും അന്ത്യോപചാരം അര്‍പ്പിക്കാന്‍ സൗകര്യമൊരുക്കും .3 മണിയോടെ എളംകുളം സെന്റ് മേരീസ് സുനഹോ സിംഹാസന ചര്‍ച്ചിലേയ്ക്ക് അന്ത്യ ശുശ്രൂക്ഷകള്‍ക്കായി മാറ്റും.വൈകിട്ട് നാലിനാണ് സംസ്‌കാരം.

യാക്കോബായ സുറിയാനി സഭ മെത്രാപോലീത്തന്‍ ട്രസ്റ്റി ജോസഫ് മോര്‍ ഗ്രിഗോറിയോസ് സംസ്‌കാര ശുശ്രൂഷയ്ക്ക് നേതൃത്യം നല്‍കും. ഇന്നലെ നടന്‍ മമ്മൂട്ടി ഉള്‍പ്പെടെ സിനിമാ മേഖലയിലെ ഒട്ടേറെ പ്രമുഖര്‍ ആശുപത്രിയില്‍ എത്തി ജോണ്‍ പോളിന് അന്തിമോപചാരം അര്‍പ്പിച്ചിരുന്നു.സംവിധായകന്‍ കമല്‍, ബി ഉണ്ണികൃഷ്ണന്‍ , ബെന്നി പി നായരമ്പലം , സിബി മലയില്‍, എസ് എന്‍ സ്വാമി, നിര്‍മ്മാതാവ് ആന്റോ ജോസഫ് , കൊച്ചി മേയര്‍ എം അനില്‍കുമാര്‍, സി പി ഐ എം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ അദ്ദേഹത്തിന്റെ മരണവിവരമറിഞ്ഞ് ആശുപത്രിയില്‍ എത്തിയിരുന്നു.

Related posts

പണം കൈമാറാതെ ധനവകുപ്പ്; ക്ഷേമ പെൻഷൻ മുടങ്ങി

Aswathi Kottiyoor

തലശ്ശേരിയിൽ തീരപ്രദേശത്തിനു സമീപം മത്തിച്ചാകര. കൂടുതലായി മത്തി ലഭിച്ചതോടെ മത്തിക്ക് വിലയും കുറഞ്ഞു.

Aswathi Kottiyoor

ബസുകളിൽ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി ഒക്ടോബർ 31 വരെ നീട്ടി

Aswathi Kottiyoor
WordPress Image Lightbox