23.2 C
Iritty, IN
September 15, 2024
  • Home
  • Iritty
  • വത്തക്കക്കൊപ്പം കടത്തുകയായിരുന്ന പുകയില ഉത്പന്നങ്ങൾ പിടികൂടി
Iritty

വത്തക്കക്കൊപ്പം കടത്തുകയായിരുന്ന പുകയില ഉത്പന്നങ്ങൾ പിടികൂടി

ഇരിട്ടി: കർണ്ണാടകത്തിൽ നിന്നും മാക്കൂട്ടം ചുരം വഴി വത്തക്ക കയറ്റിയ പിക്കപ്പ് വാനിൽ കടത്തുകയായിരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ എക്സൈസ് സംഘം പിടികൂടി. ഇതുമായി ബന്ധപ്പെട്ട് കൂത്തുപറമ്പ് സ്വദേശികളായ ഷമീർ പുന്നക്കൽ, നൗഫൽ പുന്നക്കൽ എന്നിവർക്കെതിരെ കോട്ട്പ നിയമപ്രകാരം കേസെടുത്തു.
കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ നടന്ന വാഹന പരിശോധനയ്ക്കിടെയാണ് ഇവർ പിടിയിലാകുന്നത്. വത്തക്ക കയറ്റിയ പിക്കപ്പ് വാനിൽ 14 ചാക്കുകളിലായി പതിനൊന്നായിരത്തോളം പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ വത്തക്കകൾക്കിടയിൽ ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു.
എക്സൈസ് ഇൻസ്പെക്ടർ സി. ഷാബുവിന്റെ നേതൃത്ത്വത്തിലായിരുന്നു പരിശോധന. പ്രിവൻ്റീവ് ഓഫീസർമാരായ കെ.കെ. രാജേന്ദ്രൻ, ജോർജ്ജ് ഫർണാണ്ടസ്, പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) എം.കെ. ജനാർദ്ദനൻ, സിവിൽ എക്സൈസ് ഓഫീസർമാരായ എം.വി. പ്രദിപൻ, ടി. നെൽസൺ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

Related posts

കോളിക്കടവിൽ കള്ള് ഷാപ്പിൽ അക്രമം – മർദ്ദനമേറ്റ് തൊഴിലാളി ആശുപത്രിയിൽ

Aswathi Kottiyoor

കാ​ട്ടാ​ന വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു

Aswathi Kottiyoor

ഗുരു സമാധി ആചരിച്ചു

Aswathi Kottiyoor
WordPress Image Lightbox