21.6 C
Iritty, IN
November 21, 2024
  • Home
  • Peravoor
  • ആരോഗ്യ ശുചിത്വ ബോധവൽക്കരണ ക്യാമ്പ് നടത്തി
Peravoor

ആരോഗ്യ ശുചിത്വ ബോധവൽക്കരണ ക്യാമ്പ് നടത്തി

പേരാവൂർ സൈറസ് ആശുപത്രിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ആരോഗ്യ ശുചിത്വ ബോധവൽക്കരണ ക്യാമ്പിന്റെ ഭാഗമായി ഇന്നലെ ആലഞ്ചേരി സ്നേഹഭവനിൽ എ, ബി, ഒ ബ്ലഡ് ഗ്രൂപ്പിങ് ക്യാമ്പും ജീവിതശൈലി ബോധവൽക്കരണ ക്ലാസും നടത്തി. ഏപ്രിൽ 13 മുതൽ മെയ് 5 വരെ കണ്ണൂർ ജില്ലയിലെ ആറ് അഗതിമന്ദിരങ്ങളിലായി സംഘടിപ്പിക്കുന്ന ക്യാമ്പിന്റെ രണ്ടാമത്തെ കേന്ദ്രമാണ് സ്നേഹഭവൻ.

മാനസികകാരോഗ്യം എന്ന വിഷയത്തിൽ ടിന്റു തോമസും ക്രിസ്റ്റീൻ വർഗീസും വ്യക്തിശുചിത്വത്തെ കുറിച്ച് മെൽന സെബാസ്ററ്യനും ക്ലാസുകൾ നയിച്ചു. സ്നേഹഭവനിലെ 250ഓളം അന്തേവാസികളുടെ എ, ബി, ഒ ബ്ലഡ് ഗ്രൂപ്പിങിന് വിഷ്ണു, ഉഷസ്, സഫാന തുടങ്ങിയവരും നേതൃത്വം നൽകി.

Related posts

പേരാവൂർ പഞ്ചായത്തിൽ ഭരണ-പ്രതിപക്ഷ വിവേചനമെന്ന് യു.ഡി.എഫ് അംഗങ്ങളുടെ ആരോപണം

Aswathi Kottiyoor

യുവാവിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു

Aswathi Kottiyoor

പേരാവൂരിൽ നിരോധിത പുകയില ഉത്പന്നം വിറ്റ ഓട്ടോഡ്രൈവർ അറസ്റ്റിൽ;ഓട്ടോ പോലീസ് കസ്റ്റഡിയിലെടുത്തു

Aswathi Kottiyoor
WordPress Image Lightbox