30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • പ്ര​കൃ​തി​യെ മ​റ​ന്നു​കൊ​ണ്ടു​ള്ള ഒ​രു വി​ക​സ​ന​ത്തി​നും സ​ർ​ക്കാ​രി​ല്ല: മു​ഖ്യ​മ​ന്ത്രി
Kerala

പ്ര​കൃ​തി​യെ മ​റ​ന്നു​കൊ​ണ്ടു​ള്ള ഒ​രു വി​ക​സ​ന​ത്തി​നും സ​ർ​ക്കാ​രി​ല്ല: മു​ഖ്യ​മ​ന്ത്രി

പ്ര​കൃ​തി​യെ മ​റ​ന്നു​കൊ​ണ്ടു​ള്ള ഒ​രു വി​ക​സ​ന​ത്തി​നും സ​ർ​ക്കാ​രി​ല്ലെ​ന്നും വി​ക​സ​ന​ത്തി​ന്‍റെ പേ​രി​ൽ ഒ​രാ​ളും കേ​ര​ള​ത്തി​ൽ വ​ഴി​യാ​ധാ​ര​മാ​കി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്കെ​തി​രെ വ​ർ​ഗീ​യ ശ​ക്തി​ക​ൾ അ​വ​ർ​ക്ക് ആ​കു​ന്ന​തെ​ല്ലാം ചെ​യ്യു​ന്നു. നേ​ര​ത്തേ ദേ​ശീ​യ പാ​ത വി​ക​സ​ന​ത്തി​ലും ഗെ​യി​ൽ പ​ദ്ധ​തി​യി​ലും ഇ​തു ക​ണ്ട​താ​ണ്. ഇ​പ്പോ​ൾ കെ-​റെ​യി​ൽ പ​ദ്ധ​തി​യെ ത​ക​ർ​ക്കാ​നും ഇ​തേ കൂ​ട്ട​ർ രം​ഗ​ത്തി​റ​ങ്ങി​യി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കെ-​റെ​യി​ൽ പ​ദ്ധ​തി​യു​ടെ പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ട​തു​മു​ന്ന​ണി സം​ഘ​ടി​പ്പി​ച്ച രാ​ഷ്ട്രീ​യ വി​ശ​ദീ​ക​ര​ണ യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. കെ-​റെ​യി​ൽ ഇ​ട​തു​മു​ന്ന​ണി​യു​ടെ പ്ര​ക​ട​ന പ​ത്രി​ക​യി​ൽ പ​റ​ഞ്ഞ പ​ദ്ധ​തി​യാ​ണ്. ജ​ന​ങ്ങ​ൾ​ക്കാ​വ​ശ്യ​മു​ള്ള ഈ ​പ​ദ്ധ​തി​യു​മാ​യി സ​ർ​ക്കാ​ർ മു​ന്നോ​ട്ടു പോ​കും. 13,265 കോ​ടി രൂ​പ​യാ​ണു സ്ഥ​ല​മേ​റ്റെ​ടു​ക്ക​ലി​നും പു​ന​ര​ധി​വാ​സ​ത്തി​നു​മാ​യി സ​ർ​ക്കാ​ർ നീ​ക്കി​വ​ച്ചി​രി​ക്കു​ന്ന​ത്.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഒ​രാ​ൾ​ക്കും നി​രാ​ശ​പ്പെ​ടേ​ണ്ടി വ​രി​ല്ല. കെ-​റെ​യി​ൽ സം​സ്ഥാ​ന​ത്തെ ടൂ​റി​സ​ത്തി​നു വ​ലി​യ കു​തി​പ്പാ​ണു സ​മ്മാ​നി​ക്കാ​ൻ പോ​കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ചെ​യ​ർ​മാ​ൻ ജോ​സ് കെ.​മാ​ണി, എ​ൻ​സി​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​സി.​ചാ​ക്കോ, മ​ന്ത്രി​മാ​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Related posts

ഓണവിപണി: രണ്ട് ദിവസത്തിൽ 1196 പരിശോധനകൾ നടത്തി

Aswathi Kottiyoor

വാർഡ് നിയന്ത്രണത്തിന് ഇളവ്; ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ൽ ഇ​​​രു​​​ന്നു ക​​​ഴി​​​ക്കു​​​ന്ന​​​തു പ​​​രി​​​ഗ​​​ണി​​​ച്ചി​​​ല്ല

Aswathi Kottiyoor

ശക്തമായ കാറ്റും മോശം കാലാവസ്ഥയും; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

Aswathi Kottiyoor
WordPress Image Lightbox