24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • എല്ലാ ഗ്രാമപഞ്ചായത്തിലും ഐ എൽ ജി എം എസ് സംസ്ഥാനതല പ്രഖ്യാപനം ഇന്ന് (ഏപ്രിൽ 20)
Kerala

എല്ലാ ഗ്രാമപഞ്ചായത്തിലും ഐ എൽ ജി എം എസ് സംസ്ഥാനതല പ്രഖ്യാപനം ഇന്ന് (ഏപ്രിൽ 20)

സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും ഐ എൽ ജി എം എസ് സേവനം ഏർപ്പെടുത്തിയതിന്റെ സംസ്ഥാനതല പ്രഖ്യാപനം തിരുവനന്തപുരം പുല്ലമ്പാറ ഗ്രാമപഞ്ചായത്തിൽ തദ്ദേശ സ്വയംഭരണ, മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഇന്ന് (ഏപ്രിൽ 20) നിർവഹിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓഫീസ് നടപടികൾ സുതാര്യവും സുഗമവുമാക്കാനും എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കാനും ഇതുവഴി സാധിക്കും.
2020 സപ്തംബറിൽ 153 പഞ്ചായത്തുകളിലും 2021 സപ്തംബറിൽ 156 പഞ്ചായത്തുകളിലും ഐ എൽ ജി എം എസ് പ്രവർത്തന സജ്ജമാക്കിയിരുന്നു. ബാക്കിയുള്ള 632 ഗ്രാമ പഞ്ചായത്തുകളിലാണ് ഇപ്പോൾ സജ്ജമാക്കിയിരിക്കുന്നത്.
ഇന്ന് വൈകുന്നേരം 4.30നാണ് ഐ എൽ ജി എം എസ് സംസ്ഥാന തല പ്രഖ്യാപനം നടത്തുന്നത്. ഡി.കെ എം.എൽ.എ മുരളി ചടങ്ങിൽ അധ്യക്ഷനാവും. അടൂർ പ്രകാശ് എം.പി. വിശിഷ്ടാതിഥിയാവും. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ മുഖ്യപ്രഭാഷണം നടത്തും.

Related posts

കാഴ്ചപരിമിതർക്കായുള്ള സർക്കാർ വിദ്യാലയത്തിൽ ഒഴിവ്

Aswathi Kottiyoor

ബഫർസോണിലെ കേന്ദ്ര ഹർജി: കക്ഷിചേരൽ അപേക്ഷ നാളെ എജിക്ക്‌ സമർപ്പിക്കും

Aswathi Kottiyoor

ഗോ ഫസ്റ്റ് കൊച്ചി-അബുദാബി സർവീസിന് തുടക്കം

Aswathi Kottiyoor
WordPress Image Lightbox