മഹോത്സവത്തിന്റെ നാളുകളും സമയക്രമങ്ങളും നിശ്ചയിക്കുന്ന പ്രക്കൂഴം ചടങ്ങുകള്‍ തിങ്കളാഴ്ച ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തിലെ കുത്തോട് മണ്ഡപത്തില്‍ നടന്നു. ക്ഷേത്ര അടിയന്തരക്കാര്‍, പുതുതായി സ്ഥാനമേറ്റ സമുദായി കൃഷ്ണമുരളി നമ്പൂതിരി എന്നിവരുടെ സാന്നിധ്യത്തില്‍ ക്ഷേത്ര കണക്കപ്പിള്ളയാണ് ഉത്സവതീയതി കുറിച്ചത്. പ്രധാന ഉത്സവദിനങ്ങള്‍:
മേയ് 10 ചൊവ്വ – നീരെഴുന്നെള്ളത്ത്, മേയ് 15ന് – നെയ്യാട്ടം, മേയ് 16 – ഭണ്ഡാരം എഴുന്നള്ളത്ത്, മേയ് 21 – തിരുവോണം ആരാധന, ഇളനീര് വെയ്പ്, മേയ് 22 – ഇളനീരാട്ടം, അഷ്ടമി ആരാധന. മേയ് 26- രേവതി ആരാധന, മേയ് 31 – രോഹിണി ആരാധന, ജൂണ്‍ രണ്ട് – തിരുവാതിര ചതുശതം, ജൂണ്‍ മൂന്ന് – പുണര്‍തം ചതുശതം, ജൂണ്‍ അഞ്ച്- ആയില്യം ചതുശതം, ജൂണ്‍ ആറ്- മകം കലം വരവ്, ജൂണ്‍ ഒൻപത് – അത്തം ചതുശതം, വാളാട്ടം, കലശപൂജ, ജൂണ്‍ 10 – തൃക്കലശാട്ട്