24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • നാല്‌ ജില്ലയിൽ ബിഎസ്‌എൻഎൽ 4ജി ; ആഗസ്തിൽ നിലവിൽവരും
Kerala

നാല്‌ ജില്ലയിൽ ബിഎസ്‌എൻഎൽ 4ജി ; ആഗസ്തിൽ നിലവിൽവരും

സംസ്ഥാനത്തിന്റെ നീണ്ട നാളത്തെ ആവശ്യമായ ബിഎസ്‌എൻഎൽ 4ജി ആഗസ്തിൽ നിലവിൽവരും. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്‌, കണ്ണൂർ ജില്ലകളിലാണ്‌ 4ജി ലഭ്യമാകുക. ഇതിനായി 796 പുതിയ 4ജി ടവർ സ്ഥാപിക്കുന്ന നടപടികൾ ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്‌ അയച്ച കത്തിന്റെ അടിസ്ഥാനത്തിൽ നാല്‌ ജില്ലയിലെ പ്രധാന നഗരങ്ങളിൽ 4ജി സൗകര്യം അനുവദിച്ചിരുന്നു. തുടർന്ന്‌ ജില്ലകൾ ഏതൊക്കെയെന്ന്‌ ബിഎസ്എൻഎൽ കേരള സർക്കിൾ കേന്ദ്രത്തെ അറിയിച്ചു.

ലക്ഷദ്വീപിലെ മിനികോയിലും സേവനം ലഭ്യമാക്കും. തിരുവനന്തപുരത്ത്‌ 296ഉം എറണാകുളത്ത്‌ 275ഉം കോഴിക്കോട്‌ 125ഉം കണ്ണൂരിൽ 100ഉം ടവറാണ്‌ സ്ഥാപിക്കുക. ചണ്ഡീഗഢിൽ നടത്തിയ പരീക്ഷണം വിജയമായതോടെയാണ്‌ രാജ്യത്തെ തെരഞ്ഞെടുത്ത ജില്ലകളിൽ 4ജി സേവനം ആരംഭിക്കാൻ കേന്ദ്രം തീരുമാനിച്ചത്‌. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാകും സർവീസ്‌ നിലവിൽ വരിക.

ഇന്ത്യൻ നിർമിത 4ജി ഉപകരണങ്ങൾ ഉപയോഗിക്കുന്നതും പ്രത്യേകതയാണ്‌. ഇതിനായി ടാറ്റ കൺസൾട്ടൻസി സർവീസുമായി ബിഎസ്‌എൻഎൽ കരാർ ഒപ്പുവച്ചു. നഷ്ടത്തിലായ ബിഎസ്‌എൻഎല്ലിനെ രക്ഷിക്കാൻ 4ജി ഇന്റർനെറ്റ്‌ സേവനം അത്യാവശ്യമാണെന്ന്‌ മേഖലയിലെ വിദഗ്ധർ നേരത്തെ വ്യക്തമാക്കിയതാണ്‌. അതിനിടെ സ്വകാര്യവൽക്കരണമെന്ന കേന്ദ്രസർക്കാരിന്റെ നയം വലിയ പ്രതിഷേധത്തിന്‌ കാരണമായിരുന്നു

Related posts

മുഖ്യമന്ത്രി പിണറായി വിജയന്റെ റിപ്പബ്ലിക് ദിനാശംസ

Aswathi Kottiyoor

അടിയന്തര ഘട്ടങ്ങളിൽ പ്രാഥമിക ചികിത്സ ഉറപ്പാക്കാൻ ‘കരുതൽ കിറ്റ് ‘

Aswathi Kottiyoor

അതിദരിദ്രരിൽ 49,826 പേരും ഒറ്റയ്‌ക്കായവർ

Aswathi Kottiyoor
WordPress Image Lightbox