21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • അതിരുവിട്ട്‌ പണപ്പെരുപ്പം ; ജീവിതച്ചെലവ്‌ കുതിക്കുന്നു
Kerala

അതിരുവിട്ട്‌ പണപ്പെരുപ്പം ; ജീവിതച്ചെലവ്‌ കുതിക്കുന്നു

രാജ്യത്ത്‌ ചില്ലറ വ്യാപാരമേഖലയിൽ പണപ്പെരുപ്പം കഴിഞ്ഞ മാസം 6.95 ശതമാനമായി കുതിച്ചുയർന്നു. 2020 ഒക്ടോബറിനുശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്‌. പണപ്പെരുപ്പം ആറ്‌ ശതമാനം കടക്കരുതെന്ന്‌ റിസർവ്‌ ബാങ്ക്‌ നിഷ്‌കർഷിച്ചിരിക്കെയാണ്‌ ഈ അതിരുവിട്ട പോക്ക്‌. ഇക്കഴിഞ്ഞ ജനുവരിയിലും ഫെബ്രുവരിയിലും പണപ്പെരുപ്പം ആറ്‌ ശതമാനത്തിൽ കൂടുതലായിരുന്നു.

മാർച്ച്‌ 22 മുതൽ ഇന്ധനവില തുടർച്ചയായി വർധിക്കുന്നത്‌ ഈ മാസത്തെ പണപ്പെരുപ്പ കണക്കുകളിൽ പൂർണമായും വന്നിട്ടില്ല. ഇതുകൂടി വരുന്നതോടെ ഏപ്രിൽമുതലുള്ള പണപ്പെരുപ്പനിരക്ക്‌ കൂടുതൽ ഉയരും. എല്ലാ മേഖലകളിലും വിലക്കയറ്റം രൂക്ഷമാണ്‌. ഭക്ഷ്യസൂചികയിൽ വർധന 7.68 ശതമാനമാണ്‌. ഓരോ ഇനവും എടുത്താൽ, ഭക്ഷ്യഎണ്ണ–- 18.79, പച്ചക്കറികൾ– -11.64, മാംസം, മത്സ്യം– -9.63, ധാന്യങ്ങൾ–- 4.93 ശതമാനം എന്ന ക്രമത്തിലാണ്‌ പണപ്പെരുപ്പ നിരക്ക്‌. വസ്‌ത്ര, പാദരക്ഷ മേഖലയിൽ 9.40 ശതമാനം. ഇന്ധനങ്ങൾ– -7.52, പലവക– -7.02 ശതമാനം എന്നിങ്ങനെയും മാർച്ചിൽ പണപ്പെരുപ്പം രേഖപ്പെടുത്തി.

മോദി സർക്കാരിന്റെ നയങ്ങൾ കോടിക്കണക്കിനു പേരെ പിഴിയുമ്പോൾത്തന്നെ സമ്പദ്‌ഘടനയെ മാന്ദ്യത്തിലേക്ക്‌ തള്ളിയിടുകയാണെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. പണപ്പെരുപ്പം ഉപഭോഗത്തിൽ ചുരുക്കമുണ്ടാക്കും. ഇതിന്റെ ഫലമായി ഉൽപ്പാദനം ഇടിയുകയും തൊഴിലില്ലായ്‌മ വർധിക്കുകയും ചെയ്യും–- യെച്ചൂരി ചൂണ്ടിക്കാട്ടി.

P

Related posts

രാ​ജ്യ​ത്ത് കു​തി​ച്ചു​യ​ർ​ന്ന് കോ​വി​ഡ്: ഒ​റ്റ​ദി​വ​സം 7,240 കോ​വി​ഡ്

Aswathi Kottiyoor

കെ​യ്സ് മെ​ഗാ ജോ​ബ് ഫെ​യ​ർ: 112 പേ​ർ​ക്ക് ജോ​ലി

Aswathi Kottiyoor

വെബ്,മൊബൈല്‍ ക്യാമറകള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ട്;ജാഗ്രത വേണമെന്ന് കേരള പോലീസ്

Aswathi Kottiyoor
WordPress Image Lightbox