24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ്ങിന്റെ മറവില്‍ തട്ടിപ്പ്: ആംവേ ഇന്ത്യയുടെ 757 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി
Kerala

മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ്ങിന്റെ മറവില്‍ തട്ടിപ്പ്: ആംവേ ഇന്ത്യയുടെ 757 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ് കമ്പനിയായ ആംവേ ഇന്ത്യയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം അനുസരിച്ച് കമ്പനിയുടെ 757.77 കോടി രൂപ മൂല്യം വരുന്ന ആസ്തികളാണ് ഇഡി കണ്ടുകെട്ടിയത്. ആംവേയുടെ പേരിൽ തമിഴ്‌നാട് ഡിണ്ടിഗലിലുള്ള ഭൂമിയും, ഫാക്ടറി കെട്ടിടവും അടക്കമാണ് കണ്ടുകെട്ടിയത്. മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ്ങിന്റെ മറവില്‍ കമ്പനി തട്ടിപ്പ് നടത്തിയിരുന്നതായി ഇഡി കണ്ടെത്തിയിരുന്നു.

ആംവേ ഇന്ത്യയുടെ ബാങ്ക് അക്കൗണ്ട്, സ്ഥിരനിക്ഷേപം, പ്ലാന്റ്, ഉപകരണങ്ങള്‍, വാഹനങ്ങള്‍ തുടങ്ങിയവും കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടുന്നതായി ഇഡിയുടെ വ്യക്തമാക്കിയിട്ടുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട് നേരത്തെ, ആംവേയുടെ 411.83 കോടി രൂപയുടെ സ്ഥാവര ജംഗമവസ്തുക്കളും വിവിധ അക്കൗണ്ടുകളിൽ കമ്പനിയുടെ പേരിലുള്ള 345.94 കോടി രൂപയുടെ നിക്ഷേപവും ഇഡി കണ്ടുകെട്ടിയിരുന്നു.മറ്റു കമ്പനികളുടെ സമാനമായ ഉല്‍പ്പന്നങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍, ആംവേ ഇന്ത്യയുടെ ഭൂരിഭാഗം ഉല്‍പ്പന്നങ്ങള്‍ക്കും ഉയര്‍ന്ന വിലയാണെന്നും അംഗത്വമെടുത്താല്‍, ഭാവിയില്‍ പണക്കാരനാകാമെന്ന് മോഹന വാഗ്ദാനം നല്‍കിയാണ് ആളുകളെ ഇതില്‍ ചേര്‍ക്കുന്നതെന്നും എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തി. കമ്പനിയുടെ തട്ടിപ്പ് വാഗ്ദാനം വിശ്വസിച്ച്, ആളുകള്‍ ഉയര്‍ന്ന വില നല്‍കി ഉല്‍പ്പന്നങ്ങള്‍ വാങ്ങിക്കൂട്ടിയാണ് തട്ടിപ്പിന് ഇരയാകുന്നതെന്നും ഇഡി വ്യക്തമാക്കുന്നു.

Related posts

ലേണേഴ്‌സ് ലൈസൻസ് ടെസ്റ്റുകൾ ഇനി ഓഫീസുകളിൽ

Aswathi Kottiyoor

പൊൻമുടി, കല്ലാർ, മങ്കയം ഇക്കോടൂറിസം കേന്ദ്രങ്ങളിൽ വെള്ളിയാഴ്ച മുതൽ ഓൺലൈൻ ടിക്കറ്റിംഗ്

Aswathi Kottiyoor

സംവിധായകൻ സിദ്ദിഖ്‌ ഇനി ഓർമ്മ; അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ

Aswathi Kottiyoor
WordPress Image Lightbox