23.8 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ചക്രവാതച്ചുഴി: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം മഴ തുടരും
Kerala

ചക്രവാതച്ചുഴി: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം മഴ തുടരും

തെക്കന്‍ അറബിക്കടലിന്റെ മധ്യഭാഗത്തും തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തെക്കന്‍ ആന്ധ്രാപ്രദേശ്- വടക്കന്‍ തമിഴ്നാട് തീരത്തും ചക്രവാതച്ചുഴി നിലനില്‍ക്കുന്നതിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഇടി മിന്നലോടു കൂടിയ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഏപ്രില്‍ 18, 19 തീയതികളിൽ മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചു. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.കാറ്റിലും മഴയിലും വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കെ.എസ്.ഇ.ബി.യുടെ 1912 എന്ന കണ്‍ട്രോള്‍ റൂം നമ്പരിലോ 1077 എന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കണ്‍ട്രോള്‍ റൂമിലോ വിവരം അറിയിക്കണം. ഉച്ചക്ക് രണ്ടുമണി മുതല്‍ രാത്രി പത്തുവരെയുള്ള സമയത്താണ് ഇടിമിന്നലിനുള്ള സാധ്യത കൂടുതല്‍. ഈ സമയത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശത്തില്‍ പറയുന്നു.

Related posts

തിരുവനന്തപുരം കോർപറേഷൻ; കാണാതായത് മൂന്നല്ല, 17ഫയൽ

Aswathi Kottiyoor

സപ്ലൈകോ ഷോപ്പുകളിൽ എല്ലാ വസ്തുക്കളും ലഭ്യമാകും; മന്ത്രി ജി ആർ അനിൽ

Aswathi Kottiyoor

ഔദ്യോഗികഭാഷ സംബന്ധിച്ച സമിതി (2021-23) യുടെ മൂന്നാമത് റിപ്പോർട്ട് സമർപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox