22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് തിങ്കളാഴ്ച ഭാഗികമായി ശമ്പളം നല്‍കും
Kerala

കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് തിങ്കളാഴ്ച ഭാഗികമായി ശമ്പളം നല്‍കും

കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് തിങ്കളാഴ്ച ഭാഗികമായി ശമ്പളം നല്‍കും. ധനവകുപ്പ് അനുവദിച്ച 30 കോടി രൂപ തിങ്കളാഴ്ച ലഭിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ശമ്പള വിതരണത്തിനായി കെ.എസ്.ആര്‍.ടി.സിക്ക് ആകെ വേണ്ടത് 97 കോടി രൂപയാണ്.

സര്‍ക്കാര്‍ അനുവദിച്ച 30 കോടി രൂപ ഉപയോഗിച്ച്‌ കണ്ടക്ടര്‍മാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും ശമ്പളം ഭാഗികമായി നല്‍കാനും അതിന് ശേഷം 45 കോടി രൂപ ഓവര്‍ ഡ്രാഫ്റ്റ് എടുത്ത് ഈ മാസം 20-ാം തിയതിയോട് കൂടി മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്പളം നല്‍കാം എന്ന ആലോചനയിലാണ് കെ.എസ്.ആര്‍.ടി.സി. ശമ്പളമില്ലാത്ത വിഷുവും ഈസ്റ്ററുമാണ് ഇത്തവണ കെ.എസ്.ആര്‍.ടി.സിക്ക് ഉണ്ടായിരുന്നത്. ശമ്പള വിതരണം ഏത് രീതിയിലായിരിക്കും എന്നത് ഗതാഗത മന്ത്രി ആന്റണി രാജു വിശദീകരിക്കുമെന്നാണ് സൂചന.

Related posts

മെഡിസെപ്പ്: കൂട്ടിച്ചേർക്കലുകൾക്കും തിരുത്തലുകൾക്കും ജൂൺ 20 വരെ അവസരം

Aswathi Kottiyoor

പ്രകൃതിക്ഷോഭത്തിൽ വീട് തകർന്നവർക്ക് ധനസഹായം

Aswathi Kottiyoor

എ​ല്ലാ വ​കു​പ്പു​ക​ളി​ലും ഫ​യ​ല്‍ തീ​ര്‍​പ്പാ​ക്ക​ല്‍ ന​ട​പ്പാ​ക്ക​ണം: മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor
WordPress Image Lightbox