24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ചോരമണം മാറാതെ കേരളം: 1095 ദിവസം, 1065 കൊലപാതകം
Kerala

ചോരമണം മാറാതെ കേരളം: 1095 ദിവസം, 1065 കൊലപാതകം

ചോര മണം മാറാത്ത നാടായി കേരളം മാറി. എല്ലാ ദിവസവും കൊലപാതക വാർത്തകൾ നിറയുകയാണ്. കൊലപാതകങ്ങൾ ആവർത്തിക്കുമ്പോഴും ആഭ്യന്തര വകുപ്പിന് അനക്കമില്ല. സംസ്ഥാനത്ത് മൂന്ന് വർഷത്തിനിടെ കൊല്ലപ്പെട്ടത് 1065 പേരാണ്. ശരിക്കും പറഞ്ഞാൽ 1095 ദിവസത്തിനുള്ളിൽ 1065 കൊലപാതകം നടന്നു. ഇവയിൽ, 83 പേർ സംഘടിത ആക്രമണങ്ങളിലാണ് കൊല്ലപ്പെട്ടത്. ഭരണസിരാ​​കേന്ദ്രം സ്ഥിതിചെയ്യുന്ന തിരുവനന്തപുരം ജില്ലയിലാണ് കൂടുതൽ കൊലപാതകങ്ങൾ നടന്നത്.

2019 മുതൽ 2022 വരെ മാർച്ച് വരെയുള്ള കണക്കാണിത്. ഇക്കാലത്ത് സംസ്ഥാനത്ത് 1065 പേർ കൊല്ലപ്പെട്ടു. മുഖ്യമന്ത്രി നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടി പ്രകാരം 2019 ൽ 319 പേരും 2020 ൽ 318 പേരും 2021 ൽ 353 പേരും കൊല്ലപ്പെട്ടു.

2022 മാർച്ച് വരെയുള്ള സംസ്ഥാനത്ത് കൊല്ലപ്പെട്ടത് 75 പേരാണ്. തിരുവനന്തപുരം റൂറൽ പൊലീസ് പരിധിയിലാണ് കൂടുതൽ പേർ കൊലകത്തിക്ക് ഇരയായത്. 107 പേർ. കൂടുതൽ കൊലപാതകകേസുകൾ രജിസ്റ്റർ ചെയ്തതും ഇവിടെ തന്നെ. ഇതിനിടെ, കേ​ന്ദ്ര-​സം​സ്ഥാ​ന ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ങ്ങ​ൾ ന​ൽ​കി​യ മു​ന്ന​റി​യി​പ്പു​ക​ൾ പൊ​ലീ​സ്​ അ​വ​ഗ​ണി​ച്ച​താ​ണ്​ സം​സ്ഥാ​ന​ത്ത്​ അ​ടി​ക്ക​ടി​യു​ണ്ടാ​യ രാ​ഷ്​​ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ൾ​ക്കും ഗു​ണ്ടാ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കും വ​ഴി​തെ​ളി​ച്ച​തെ​ന്ന്​ ആ​ക്ഷേ​പം ശക്തമാണ്. ആ​സൂ​ത്ര​ണ​ഘ​ട്ട​ത്തി​ൽ​ത​ന്നെ ക​ണ്ടെ​ത്തി ത​ട​യു​ന്ന​തി​ന്​ പ​ക​രം അ​നി​ഷ്​​ട സം​ഭ​വ​ങ്ങ​ളു​ണ്ടാ​യി​ക്ക​ഴി​ഞ്ഞാ​ണ്​ പൊ​ലീ​സ്​ ന​ട​പ​ടി​ക​ൾ.

Related posts

റെയിൽവേ ഭക്ഷണത്തിന്റെ വിലവർധന പിൻവലിക്കണം

Aswathi Kottiyoor

പോളിയിൽ റഗുലർ ഡിപ്ലോമ പ്രവേശനത്തിന് 14 മുതൽ അപേക്ഷിക്കാം

Aswathi Kottiyoor

കാലവർഷം തുലാവർഷത്തിനു വഴിമാറുന്നു; നാ​ല് ജി​ല്ല​ക​ളി​ൽ ചൊവ്വാഴ്ച ഓ​റ​ഞ്ച് അ​ല​ർ​ട്ട്

Aswathi Kottiyoor
WordPress Image Lightbox