28.3 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കാട്ടുപന്നിയെ കൊല്ലാനുള്ള അനുമതി ഒരു വർഷം കൂടി.
Kerala

കാട്ടുപന്നിയെ കൊല്ലാനുള്ള അനുമതി ഒരു വർഷം കൂടി.

കാട്ടുപന്നികളെ ഉപാധികളോടെ വെടിവച്ചു കൊല്ലാനുള്ള അനുമതി വനം വകുപ്പ് ഒരു വർഷം കൂടി നീട്ടും. നിലവിൽ അടുത്തമാസം 18 വരെയാണ് അനുമതിയുള്ളത്. ഇവയെ ഒരു വർഷത്തേക്കു ക്ഷുദ്രജീവ‍ിയായി പ്രഖ്യാപിക്കണമെന്ന സംസ്ഥാനത്തിന്റെ ശുപാർശ കേന്ദ്ര സർക്കാർ മൂന്നാം തവണയും നിരാകരിച്ചതിനാലും കാട്ടുപന്നി ആക്രമണങ്ങൾ വർധിക്കുന്നതിനാലുമാണ് അനുമതി നീട്ടുന്നത്.ചീഫ് വൈൽഡ് ലൈഫ് വാർഡൻ, വനം പ്രിൻസിപ്പൽ സെക്രട്ടറിക്ക് അടുത്തയാഴ്ച ശുപാർശ സമർപ്പിക്കും. തോക്ക് ലൈസൻസുള്ള‍വർക്കു മാത്രമാകും വെടിവച്ചു കൊല്ലാൻ അനുമതിയുള്ളത്. 2 വർഷത്തിനിടെ 2200 കാട്ടുപന്നികളെ കൊന്നതായാണു കണക്ക്. കോഴിക്കോട് ജില്ലയിൽ മാത്രം ഒന്നര വർഷത്തിനിടെ 4 പേർ കാട്ടുപന്നി ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നും 19 പേർക്കു പരുക്കേ‍റ്റെന്നുമാണ് കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷന്റെ (കിഫ) കണക്ക്.

Related posts

ഇ സഞ്ജീവനിയിൽ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സേവനവും

Aswathi Kottiyoor

കേരളത്തില്‍ 8655 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor

നാ​ല് ജി​ല്ല​ക​ളി​ൽ ക​ണ​ക്കു തി​ക​ച്ച് വേ​ന​ൽ മ​ഴ

Aswathi Kottiyoor
WordPress Image Lightbox