സംസ്ഥാനത്ത് പോക്സോ കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക പോലീസ് സംഘം രൂപീകരിക്കുന്നു. ഓരോ ജില്ലയിലും ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് സംഘത്തെ രൂപീകരിക്കുന്നത്.
ക്രമസമാധാന ചുമതലയില്‍ നിന്നും 44 സ്റ്റേഷന് ഹൗസ് ഓഫീസര്‍മാരെ പോക്സോ സംഘത്തിലേക്ക് പുനര്‍വിന്യസിക്കാനും തീരുമാനമായി. ഇവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും.
ശാസ്ത്രീയ തെളിവുകള്‍ ഉള്‍പ്പെടെ ശേഖരിച്ച് 90 ദിവസത്തിനകം കുറ്റപത്രം നല്‍കാനാണ് പ്രത്യേക സംഘത്തിലൂടെ ആഭ്യന്തരവകുപ്പ് ലക്ഷ്യമിടുന്നത്. പോക്സോ കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മലപ്പുറം, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ പ്രത്യേക സംഘത്തില്‍ ഘടനയില്‍ മാറ്റമുണ്ടാകും.
സിഐ റാങ്കിലുളള സ്റ്റേഷന് ഹൗസ് ഓഫീസര്‍മാരാണ് നിലവില്‍ പോക്സോ കേസുകള്‍ അന്വേഷിക്കുന്നത്. പോലീസ് സ്റ്റേഷനുകളില്‍ കുട്ടികള്‍ക്കെതിരായ പീഡനകേസ് രജിസ്റ്റര്‍ ചെയ്താല്‍ ഉടന്‍ പ്രത്യേക സംഘത്തിന് കൈമാറും.