24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • വെള്ളപ്പറമ്പ്‌ വ്യവസായമേഖല: ഭൂമി ഏറ്റെടുക്കാൻ 1,114 കോടി
Kerala

വെള്ളപ്പറമ്പ്‌ വ്യവസായമേഖല: ഭൂമി ഏറ്റെടുക്കാൻ 1,114 കോടി

കണ്ണൂർ വെള്ളപ്പറമ്പിൽ പ്രത്യേക വ്യവസായമേഖലയ്‌ക്കായി ഭൂമി ഏറ്റെടുക്കാൻ 1,114 കോടി കിഫ്‌ബിയിൽനിന്ന്‌ അനുവദിച്ചു. കിൻഫ്ര കണ്ടെത്തിയ പട്ടാന്നൂർ, കീഴല്ലൂർ വില്ലേജിലെ 500 ഏക്കറാണ്‌ ഏറ്റെടുക്കുക. കണ്ണൂർ, പാലക്കാട് ജില്ലയിൽ‌ വ്യവസായവികസനത്തിന്‌ ലാൻഡ്‌ബാങ്ക് സ്ഥാപിക്കുന്ന 12,710 കോടി രൂപയുടെ പദ്ധതിയിൽനിന്നാണ്‌ തുക.

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപമാണ്‌ നിർദിഷ്ട വ്യവസായമേഖല. കര, ജല, -വ്യോമ ഗതാഗത സൗകര്യമുള്ള പ്രദേശത്ത്‌ വ്യവസായമേഖല സ്ഥാപിക്കാനാണ്‌ സർക്കാർ തീരുമാനം. ഇതിനായി ഭൂമി ഏറ്റെടുത്ത് അടിസ്ഥാനസൗകര്യ വികസനം വർധിപ്പിക്കാൻ കിൻഫ്രയ്‌ക്ക്‌ നിർദേശംനൽകി. അയ്യായിരത്തോളം ഏക്കർ കണ്ണൂർ, -പാലക്കാട് ജില്ലകളിൽ കിൻഫ്ര കണ്ടെത്തി. ഇതിൽ ഉൾപ്പെടുന്നതാണ്‌ വെള്ളപ്പറമ്പിലെ ഭൂമി. ഭൂമി ഏറ്റെടുക്കലിന്‌ ധനലഭ്യത ഉറപ്പുവരുത്തുന്ന ചുമതല കിഫ്ബിക്കാണ്‌.

Related posts

സ്‌ത്രീ ‘നോ’ പറഞ്ഞാൽ ‘നോ’ തന്നെ; സ്‌ത്രീകളെ കുറിച്ചുള്ള വാർപ്പുമാതൃകകൾ ഉടച്ചുവാർക്കുന്ന കൈപ്പുസ്‌തകം

Aswathi Kottiyoor

വീണ്ടും രാജ്യവ്യാപക റെയ്ഡ്; 200ല്‍ അധികം പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ കസ്റ്റഡിയില്‍

Aswathi Kottiyoor

കാ​ല​വ​ർ​ഷം ദു​ർ​ബ​ല​മാ​യി; മ​ഴ​ക്കു​റ​വ് 22 ശതമാനം

Aswathi Kottiyoor
WordPress Image Lightbox