21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • സ്വന്തം വാസഗൃഹം റഫറൻസ് ഗ്രന്ഥാലയവും മ്യൂസിയവുമാക്കി മാറ്റി മണത്തണയിലെ ചെറിയത്ത് പത്മനാഭൻ നായർ
Kerala

സ്വന്തം വാസഗൃഹം റഫറൻസ് ഗ്രന്ഥാലയവും മ്യൂസിയവുമാക്കി മാറ്റി മണത്തണയിലെ ചെറിയത്ത് പത്മനാഭൻ നായർ

ഇരിട്ടി: സ്വന്തം വാസഗൃഹം ചിന്താഗൃഹം എന്ന പേരിൽ റഫറൻസ് ഗ്രന്ഥാലയവും പഴയ ഗൃഹോപകരണങ്ങളുടെ മ്യൂസിയവുമാക്കി മാറ്റി പൊതുജനങ്ങൾക്ക് തുറന്നു നൽകി മണത്തണ സ്വദേശി ചെറിയത്ത് പത്മനാഭൻ നായർ. റിട്ട. എക്സൈസ് ഉദ്യോഗസ്ഥനനും മലബാറിലെ ക്ഷേത്ര ചരിത്ര ഗവേഷകനുമായ പത്മനാഭൻ നായർ മണത്തണ സഹകരണ ബാങ്കിന് സമീപമുള്ള തന്റെ സ്മൃതി ഭവനമാണ് ചിന്താഗൃഹം എന്ന പേരിൽ റഫറൻസ് ഗ്രന്ഥാലയവും പഴയ ഗൃഹോപകരണങ്ങളുടെ മ്യൂസിയവുമാക്കി നാടിന് സമർപ്പിച്ചത്.
1850 കളിലെ പ്രിവ്യൂ കൗൺസിൽ എന്ന സുപ്രീം കോടതിയുടെ ചരിത്ര പ്രാധാന്യ വിധികൾ, ചരിത്ര വിദ്യാർത്ഥികളുടെയും മറ്റ് വിദ്യാർത്ഥികളുടേയും പഠനങ്ങൾക്ക് സഹായകമാകുന്ന ഗ്രന്ഥങ്ങൾ, 1974 മുതലുള്ള ആനുകാലികങ്ങൾ, പഴയ ദിനപത്രങ്ങൾ, സ്‌പെഷ്യൽ പതിപ്പുകൾ തുടങ്ങി ആയിരക്കണക്കിന് പത്രങ്ങൾ എന്നിവയും താളിയോല ഗ്രന്ഥങ്ങളും ചിന്താഗൃഹത്തിലുണ്ട്. പഴയകാലത്തെ വിവിധയിനം ഗൃഹോപകരണങ്ങളാണ് മ്യൂസിയത്തിലുള്ളത്.
ബിജെപി മുൻ ദക്ഷിണേന്ത്യാ ഓർഗനൈസിംഗ് സെക്രട്ടറി പി.പി. മുകുന്ദൻ, എൻ എസ് എസ് തലശ്ശേരി താലൂക്ക് യൂണിയൻ പ്രസിഡന്റ് എം.പി. ഉദയഭാനു, കൊട്ടിയൂർ മഹാക്ഷേത്ര ട്രസ്റ്റി ബോർഡ് ചെയർമാൻ കെ.സി. സുബ്രഹ്മണ്യൻ മാസ്റ്റർ, കൊട്ടിയൂർ ക്ഷേത്ര തന്ത്രി കാമ്പ്രത്ത് ഇല്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാട് എന്നിവർ ചേർന്നാണ് ചിന്താഗൃഹവും മ്യൂസിയവും നാടിന് സമർപ്പിച്ചത്. വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ പൊതുജനങ്ങൾക്ക് ഇവിടെ പ്രവേശനം ലഭ്യമാണ്.

Related posts

ഡ​ൽ​ഹി ആ​സി​ഡ് അ​ക്ര​മം: പ്ര​തി ആ​സി​ഡ് വാ​ങ്ങി​യ​ത് ഓ​ണ്‍​ലൈ​നി​ൽ

Aswathi Kottiyoor

തോട്ടം മേഖലയിൽ ഉപയോഗിക്കാവുന്ന ഭൂപരിധി ഉയർത്തുന്നത് ആലോചിക്കും : മന്ത്രി രാജീവ്

Aswathi Kottiyoor

വാക്‌സിൻ എടുക്കാത്ത അധ്യാപകർക്ക്‌ ആഴ്ചയിൽ ആർടിപിസിആർ

Aswathi Kottiyoor
WordPress Image Lightbox