30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സ്വിഫ്‌റ്റ്‌ ഹിറ്റ്‌; കൂടുതൽ സർവീസ് വരുംദിവസങ്ങളിൽ
Kerala

സ്വിഫ്‌റ്റ്‌ ഹിറ്റ്‌; കൂടുതൽ സർവീസ് വരുംദിവസങ്ങളിൽ

പുതിയ യാത്രാനുഭവം നൽകുന്ന കെഎസ്‌ആർടിസി സ്വിഫ്‌റ്റ്‌ ബസുകളുടെ എറണാകുളത്തുനിന്നുള്ള കൂടുതൽ ദീർഘദൂര സർവീസുകൾ വരുംദിവസങ്ങളിൽ ആരംഭിക്കും. നിലവിൽ ബംഗളൂരുവിലേക്കുള്ള രണ്ടു സർവീസുകളാണ്‌ ആരംഭിച്ചിട്ടുള്ളത്‌. വെൽക്കം ഡ്രിങ്കും ലഘുഭക്ഷണവും നൽകി യാത്രക്കാരെ വരവേൽക്കുകയും ബർത്തുകളിൽ കിടന്നുള്ള സുഖയാത്രാനുഭവം നൽകുകയും ചെയ്യുന്ന സ്വിഫ്‌റ്റ്‌ ആദ്യനാളുകളിൽത്തന്നെ ഹിറ്റാണ്‌.

ഞായർ ഉൾപ്പെടെ ദിവസവും രാത്രി എട്ടിനും ഒമ്പതിനുമാണ്‌ എറണാകുളം ഡിപ്പോയിൽനിന്നുള്ള രണ്ട്‌ ബംഗളൂരു സർവീസുകൾ. ആദ്യസർവീസുതന്നെ 40 ബർത്തിലും യാത്രികരുമായിട്ടായിരുന്നു. മുഴുവൻ ടിക്കറ്റുകളും കാലേകൂട്ടി ഓൺലൈനിൽ ബുക്കിങ്ങായി. ‘എന്റെ കെഎസ്‌ആർടിസി’ മൊബൈൽ ആപ് വഴിയും www.online.keralartc.com എന്ന വെബ്‌സൈറ്റ്‌ വഴിയുമാണ്‌ ഓൺലൈൻ ബുക്കിങ്. ഡിപ്പോയിലെത്തിയും ടിക്കറ്റെടുക്കാം.
സാധാരണ സമയങ്ങളിൽ 1264 രൂപയാണ്‌ എറണാകുളം–- ബംഗളൂരു ടിക്കന്റ്‌ നിരക്ക്‌. ഉത്സവകാലത്തും തിരക്കുള്ളപ്പോഴും 1551 രൂപയാകും. തൃശൂർ, പാലക്കാട്‌, കോയമ്പത്തൂർ, ഈറോഡ്‌, സേലം വഴിയാണ്‌ യാത്ര. മുഴുവൻ ബർത്തിലും യാത്രികരായാൽ മറ്റിടങ്ങളിൽ നിർത്താതെയാകും യാത്ര. എറണാകുളം ഡിപ്പോയിൽനിന്ന്‌ കയറുന്നവർക്കുമാത്രമാണ്‌ വെൽക്കം ഡ്രിങ്കും ലഘുഭക്ഷണവും നൽകുക.

രണ്ടു സർവീസുകൾക്കായി നാലു ബസുകളാണുള്ളത്‌. ബംഗളൂരുവിൽനിന്നുള്ള സർവീസ്‌ വൈകിട്ട്‌ 4.45നും രാത്രി എട്ടിനുമാണ്‌. ഡ്രൈവറും കണ്ടക്ടറുമായി മാറിമാറി ജോലി ചെയ്യുന്ന രണ്ട്‌ ജീവനക്കാരാണ്‌ സ്വിഫ്‌റ്റിലുണ്ടാകുക. രാത്രി ഏഴിന്‌ എറണാകുളത്തുനിന്നുള്ള മറ്റൊരു ബംഗളൂരു സർവീസുകൂടി സ്വിഫ്‌റ്റിന്‌ കീഴിലാകും. നിലവിൽ മൾട്ടി ആക്‌സിൽ ബസാണ്‌ ഈ സർവീസ്‌ നടത്തുന്നത്‌. ആഴ്‌ചയിൽ മൂന്നു ദിവസമാണ്‌ സർവീസ്‌. മംഗലാപുരം, കൊല്ലൂർ സർവീസുകളും സ്വിഫ്‌റ്റിനു കീഴിലായേക്കും.

വോൾവോയുടെ ബി 11 ആർ സീരീസ്‌ ബസുകളാണ്‌ ഗജരാജ്‌ എന്ന പേരിൽ സ്വിഫ്‌റ്റ്‌ സർവീസിലുള്ളത്‌. ബർത്തുകളിൽ റീഡിങ് ലാംപ്‌, മൊബൈൽ ചാർജർ സംവിധാനം, വിസ്‌താരമുള്ള ലഗേജ്‌ സൗകര്യം എന്നിവയുമുണ്ട്‌.

Related posts

കുതിച്ചുയർന്ന് തിരിച്ചിറങ്ങി കറുത്തപൊന്നും അടക്കയും

Aswathi Kottiyoor

കടന്നുപോയത് അതിചൂടൻ മാർച്ച്, മഴയും കുത്തനെ കുറഞ്ഞു

Aswathi Kottiyoor

ജനകീയ ഹോട്ടലുകളെ കുറിച്ച് അപഖ്യാതി പ്രചരിപ്പിക്കരുത്: മന്ത്രി

Aswathi Kottiyoor
WordPress Image Lightbox