സംസ്ഥാനത്ത് ബസ്, ഓട്ടോ, ടാക്സി നിരക്ക് വർധന മേയ് ഒന്നു മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. വിദ്യാര്‍ഥികളുടെ കണ്സഷന് നിരക്ക് വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് തീരുമാനമായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
യാത്രാനിരക്ക് വർധനയിൽ സർക്കാർ ജാഗ്രതയോടുള്ള സമീപനമാണ് സ്വീകരിക്കുന്നത്. ഉത്തരവ് ഇറങ്ങും മുൻപ് എല്ലാ കാര്യങ്ങളിലും അഭിപ്രായസമന്വയമുണ്ടാക്കാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു.
കോവിഡ് കാലത്ത് ഏര്‍പ്പെടുത്തിയ പ്രത്യേക യാത്രാനിരക്ക് വര്‍ധനവ് പിന്‍വലിച്ചതായും മന്ത്രി വ്യക്തമാക്കി.