24.3 C
Iritty, IN
October 6, 2024
  • Home
  • Peravoor
  • ആക്രിക്കടയിൽ നിന്ന് മോഷ്ടിച്ച് മറ്റൊരു ആക്രിക്കടയിൽ സാധനം വില്ക്കാനെത്തിയയാൾ പേരാവൂരിൽ അറസ്റ്റിൽ
Peravoor

ആക്രിക്കടയിൽ നിന്ന് മോഷ്ടിച്ച് മറ്റൊരു ആക്രിക്കടയിൽ സാധനം വില്ക്കാനെത്തിയയാൾ പേരാവൂരിൽ അറസ്റ്റിൽ

പേരാവൂർ: ആക്രിക്കടയിൽ നിന്ന് മോഷ്ടിച്ച സാധനങ്ങൾ മറ്റൊരു ആക്രിക്കടയിൽ വില്ക്കാൻ ശ്രമിച്ചയാളെ പേരാവൂർ പോലീസ് അറസ്റ്റ് ചെയ്തു. അമ്പായത്തോടിലെ വേണാട്ട് മാലിൽ അനീഷിനെയാണ്(46) പേരാവൂർ എസ്.ഐ. കൃഷ്ണൻ ചൊവ്വാഴ്ച രാവിലെ അറസ്റ്റ് ചെയ്തത്.

പേരാവൂർ ചെവിടിക്കുന്നിലുള്ള കാട്ടുമാടം യഹ്യയുടെ കടയിൽ നിന്നാണ് അനീഷ് ആക്രിസാധനങ്ങൾ മോഷ്ടിച്ചത്. മോഷണ വിവരം കടയുടമ ആക്രിക്കടക്കാരുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ഇട്ടിരുന്നു.

പിന്നീട് ഇതേ സാധനങ്ങൾ ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപത്തെ ആക്രിക്കടയിൽ വില്ക്കാൻ ശ്രമിക്കുമ്പോഴാണ് ഇയാൾ പിടിയിലാവുന്നത്. അനീഷിന്റെ പേരിൽ വേറെയും കേസുകളുണ്ട്.

Related posts

പ്ലാസ്റ്റിക് ചലഞ്ച്; പേരാവൂരിൽ ജനകീയ പാതയോര ശൂചീകരണം നാളെ

Aswathi Kottiyoor

വെള്ളം കുടി മുട്ടിച്ച് കാട്ടാനകൾ

Aswathi Kottiyoor

ഭക്ഷ്യോത്പന്നങ്ങളും വസ്ത്രങ്ങളും നൽകി

Aswathi Kottiyoor
WordPress Image Lightbox