24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ പോലീസിലെടുക്കുന്നതില്‍ ആശയക്കുഴപ്പം; അന്തിമ തീരുമാനമായില്ല.
Kerala

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ പോലീസിലെടുക്കുന്നതില്‍ ആശയക്കുഴപ്പം; അന്തിമ തീരുമാനമായില്ല.

തിരുവനന്തപുരം: പോലീസ് സേനയില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ നിയമിക്കുന്നതില്‍ ആശയക്കുഴപ്പം തുടരുന്നു. സേനയില്‍ അവരെ നേരിട്ട് ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് എ.ഡി.ജി.പിമാരുടെ യോഗത്തില്‍ സമവായമായില്ല. ആദ്യം ഹോം ഗാര്‍ഡായി നിയമിക്കാമെന്നും പ്രകടനം വിലയിരുത്തിയ ശേഷം സേനയില്‍ ഉള്‍പ്പെടുത്താമെന്നുമാണ് അഭിപ്രായം.

സംസ്ഥാന സര്‍ക്കാരാണ് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ പോലീസ് സേനയില്‍ നിയമിക്കുന്നതിന് അഭിപ്രായം തേടിയത്. ഇതിന്റെ പ്രായോഗിക വശങ്ങള്‍ പഠിക്കാനായി രണ്ട് എഡിജിപിമാരെ ചുമതലപ്പെടുത്തിയിരുന്നു. എപി ബെറ്റാലിയന്‍ എഡിജിപി, ക്രമസമാധാന ചുമതലയുള്ള എഡിജിപി എന്നിവരെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരുന്നത്.

ഇവര്‍ തയ്യാറാക്കിയ രണ്ട് റിപ്പോര്‍ട്ടുകളും എഡിജിപിമാരുടെ യോഗത്തില്‍ പരിഗണനയ്ക്ക് വന്നിരുന്നു. നേരിട്ട് സേനയിലേക്ക് ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ചാണ് അഭിപ്രായ സമന്വയത്തിലെത്താന്‍ കഴിയാത്തത്. യോഗത്തില്‍ ഉയര്‍ന്നുവന്ന മറ്റൊരു അഭിപ്രായം ഹോം ഗാര്‍ഡ് ആയി നിയമനം നല്‍കി ട്രാഫിക് ഡ്യൂട്ടിയില്‍ ഉള്‍പ്പെടെ വിന്യസിക്കുക, ഇതിന് ശേഷം പ്രകടനം വിലയിരുത്തി സേനയിലേക്ക് ഉള്‍പ്പെടുത്താം എന്നാണ്.

വിഷയത്തിന്റെ പ്രായോഗികതയെക്കുറിച്ച് പഠിക്കാന്‍ ഐ.ജിയുടെ നേതൃത്വത്തില്‍ ഉപസമിതി രൂപവത്കരിച്ചു. ഒരുമാസാണ് ഇവര്‍ക്ക് അനുവദിച്ചിരിക്കുന്ന സമയപരിധി. അടുത്ത മാസം ചേരുന്ന എഡിജിപിമാരുടെ യോഗത്തില്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. അതിന് ശേഷം മാത്രമായിരിക്കും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ പോലീസില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച തീരുമാനം സര്‍ക്കാരിനെ അറിയിക്കുക.

Related posts

ശ​ബ്ദ​മ​ലി​നീ​ക​ര​ണം: ക​ർ​ണാ​ട​ക​ത്തി​ൽ മോ​സ്കു​ക​ൾ​ക്ക് ഉ​ൾ​പ്പെ​ടെ നോ​ട്ടീ​സ്

Aswathi Kottiyoor

നിയമസഭ സമ്മേളനം തിങ്കളാഴ്‌ച പുനരാരംഭിക്കും

Aswathi Kottiyoor

പുതിയ കൊറോണ വൈറസ് വകഭേദം ഡെല്‍റ്റയേക്കാള്‍ അപകടകാരിയോ? ഇന്ത്യ കരുതിയിരിക്കണോ?.

Aswathi Kottiyoor
WordPress Image Lightbox