21.6 C
Iritty, IN
November 21, 2024
  • Home
  • Thiruvanandapuram
  • എം സി ജോസഫൈന്റെ മൃതദേഹം ഉച്ചയ്ക്ക് മെഡിക്കല്‍ കോളേജിന് കൈമാറും.
Thiruvanandapuram

എം സി ജോസഫൈന്റെ മൃതദേഹം ഉച്ചയ്ക്ക് മെഡിക്കല്‍ കോളേജിന് കൈമാറും.


കൊച്ചി> സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവുമായിരുന്ന എം സി ജോസഫൈന്റെ മൃതദേഹം പകല്‍ രണ്ടിന് എറണാകുളം മെഡിക്കല്‍ കോളേജിന് കൈമാറും.രാവിലെ എട്ടുമുതല്‍ അങ്കമാലിസിഎസ്എ ഹാളില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷമാണ് മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറുന്നത്.
സിപിഐ എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനെത്തിയ ജോസഫൈനെ കടുത്ത ഹൃദയാഘാതത്തെ തുടര്‍ന്ന് ശനിയാഴ്ച്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഞായറാഴ്ച്ച ഉച്ചയോടെയായിരുന്നു അന്ത്യം.

മരണവിവരം അറിഞ്ഞ ഉടന്‍ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗങ്ങളായ ബൃന്ദ കാരാട്ട്, സുഭാഷിണി അലി, കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി എന്നിവര്‍ ആശുപത്രിയിലെത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ പുഷ്പചക്രം അര്‍പ്പിച്ചു.

പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി, മന്ത്രിമാരായ എം വി ഗോവിന്ദന്‍, കെ രാധാകൃഷ്ണന്‍, പി രാജീവ്, പി എ മുഹമ്മദ് റിയാസ്, കേന്ദ്ര കമ്മിറ്റി aഅംഗങ്ങളായ തോമസ് ഐസക്, കെ കെ ശൈലജ, എ കെ ബാലന്‍, സി എസ് സുജാത, പി സതീദേവി എന്നിവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.

അങ്കമാലിയിലെ വസതിയില്‍ രാത്രി ഒമ്പതരയോടെ മൃതദേഹം എത്തിക്കുമ്പോള്‍ നൂറുകണക്കിനുപേര്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.

Related posts

ജീവൻ രക്ഷാ മരുന്നുകൾ ലഭ്യമാക്കാൻ ജില്ലാ യുവജന ക്ഷേമ കേന്ദ്രത്തിന്റെ മരുന്ന് വണ്ടി….

Aswathi Kottiyoor

കൈറ്റ് വിക്ടേഴ്സിൽ 21 മുതൽ ഡിജിറ്റൽ ക്ലാസുകൾക്ക് പുതിയ സമയക്രമം

Aswathi Kottiyoor

ഇടിമിന്നലേറ്റ് ഒരു കുടുംബത്തിലെ നാല് പേരുടെ കേള്‍വിക്ക് തകരാര്‍

Aswathi Kottiyoor
WordPress Image Lightbox