23.8 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കേരളത്തില്‍ 223 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
Kerala

കേരളത്തില്‍ 223 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 10,673 സാമ്പിളുകള്‍ പരിശോധിച്ചു

തിരുവനന്തപുരം: കേരളത്തില്‍ 223 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 55, തിരുവനന്തപുരം 48, കോഴിക്കോട് 27, തൃശൂര്‍ 17, ആലപ്പുഴ 14, കോട്ടയം 11, കൊല്ലം 10, പത്തനംതിട്ട 10, കണ്ണൂര്‍ 9, മലപ്പുറം 7, പാലക്കാട് 7, ഇടുക്കി 4, വയനാട് 4, കാസര്‍ഗോഡ് 0 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 10,673 സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതുകൂടാതെ സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 5 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 68,365 ആയി.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 299 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 52, കൊല്ലം 23, പത്തനംതിട്ട 19, ആലപ്പുഴ 14, കോട്ടയം 36, ഇടുക്കി 18, എറണാകുളം 55, തൃശൂര്‍ 20, പാലക്കാട് 1, മലപ്പുറം 8, കോഴിക്കോട് 24, വയനാട് 9, കണ്ണൂര്‍ 20, കാസര്‍ഗോഡ് 0 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2211 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

Related posts

*കോവിഡ്‌ വാക്‌സിൻ പരീക്ഷണഫലം വെളിപ്പെടുത്താൻ ആകില്ലെന്ന്‌ കമ്പനികള്‍ *

Aswathi Kottiyoor

56 ലക്ഷം ഉപയോക്താക്കളുടെ വൈദ്യുതിനിരക്ക്‌ ഇരട്ടിയാകും ; സ്വകാര്യ കമ്പനികൾക്ക് കേന്ദ്രത്തിന്റെ സ്‌മാർട്ട്‌ മീറ്റർ

Aswathi Kottiyoor

കുട്ടികളിലെ മസ്‌തിഷ്‌ക അണുബാധ ; വില്ലനാകുന്നത്‌ 
ജപ്പാൻ ജ്വരം

Aswathi Kottiyoor
WordPress Image Lightbox