24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് അഞ്ചു ദിവസം മഴ; ഒമ്പത് ജില്ലകളിൽ യെലോ അലെർട്ട് പ്രഖ്യാപിച്ചു
Kerala

സംസ്ഥാനത്ത് അഞ്ചു ദിവസം മഴ; ഒമ്പത് ജില്ലകളിൽ യെലോ അലെർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലാണ് യെലോ അലേർട്ട് പ്രഖ്യാപിച്ചത്. ഇവിടങ്ങളിൽ അഞ്ചു ദിവസം കനത്ത മഴ പെയ്യും.

എട്ടാം തിയ്യതി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, ഇടുക്കി, മലപ്പുറം ജില്ലകളിലും ഒമ്പതാം തിയ്യതി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലുമാണ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര കാലാവസ്ഥാവകുപ്പ് അടുത്ത അഞ്ചു ദിവസത്തേക്കുള്ള മഴ സാധ്യതാ പ്രവചനമാണ് നടത്തിയിരിക്കുന്നത്.

തെക്കേ ഇന്ത്യക്ക് മുകളിൽ സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദ പാത്തിയുടെ സ്വാധീനത്തിൽ കേരളത്തിൽ ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്നാണ് പ്രവചനം. തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിന് മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. മറ്റൊരു ചക്രവാതചുഴി ശ്രീലങ്കക്ക് മുകളിൽ സ്ഥിതിചെയ്യുന്നുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അതേസമയം, മലപ്പുറത്ത് കനത്ത മഴയും ശക്തമായ കാറ്റുമുണ്ടായി പലയിടത്തും മരങ്ങൾ കടപുഴകി.

Related posts

ക്ലാറ്റ് പരീക്ഷാ തിയതികള്‍ പ്രഖ്യാപിച്ചു .

Aswathi Kottiyoor

ഡിമെൻഷ്യ: ഹോം നഴ്‌സുമാർക്കും കെയർഗിവേഴ്സിനും ശാസ്ത്രീയ പരിശീലനം നൽകുമെന്ന് സാമൂഹ്യനീതി മന്ത്രി

Aswathi Kottiyoor

ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത; നാ​ലു ജി​ല്ല​ക​ളി​ൽ ശ​നി​യാ​ഴ്ച യെ​ല്ലോ അ​ല​ർ​ട്ട്

Aswathi Kottiyoor
WordPress Image Lightbox