24.3 C
Iritty, IN
October 6, 2024
  • Home
  • Thiruvanandapuram
  • റിപ്പോ നിരക്കിൽ മാറ്റമില്ല; വായ്‌പാ നയം പ്രഖ്യാപിച്ചു.
Thiruvanandapuram

റിപ്പോ നിരക്കിൽ മാറ്റമില്ല; വായ്‌പാ നയം പ്രഖ്യാപിച്ചു.


ന്യൂഡൽഹി> റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിർത്തി തുടർച്ചയായി 11-ാം തവണയും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ വായ്‌പാ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 4 ശതമാനത്തിൽ തന്നെ തുടരും. അതേസമയം റിവേഴ്‌സ് റിപോ നിരക്ക് 3.75 ശതമാനമായി ഉയർത്തി.

ഒമിക്രോൺ തരംഗത്തിന്റെ ആഘാതത്തിൽ നിന്ന് പതിയെ സമ്പദ്‌വ്യവസ്ഥ കരകയറുകയാണെന്ന്‌ ആർബിഐ ഗവർണർ ശക്‌തി കാന്ത ദാസ്‌ പറഞ്ഞു.

2022- 2023 സാമ്പത്തിക വർഷത്തിൽ ജിഡിപി വളർച്ച 7.8 ശതമാനത്തിൽ നിന്ന് 7.2 ശതമാനമാകുമെന്നു പ്രതീക്ഷിക്കുന്നു എന്നും പണപ്പെരുപ്പം 4.5 ശതമാനത്തിൽ നിന്ന് 5.7 ശതമാനമാകുമെന്നും ആർബിഐ ഗവർണർ പറഞ്ഞു.

വാണിജ്യ ബാങ്കുകൾക്ക് റിസർവ്‌ ബാങ്ക് വായ്പ നൽകുന്ന നിരക്കാണ് റിപ്പോ നിരക്ക്. അതേസമയം, വിപണിയിലെ അധിക പണം തിരിച്ചെടുക്കാൻ റിസർവ് ബാങ്ക് ഹ്രസ്വകാലത്തേക്ക് ബാങ്കുകളിൽ നിന്ന് പണം കടമെടുക്കുന്ന നിരക്കാണ് റിവേഴ്സ് റിപ്പോ നിരക്ക്.

Related posts

സിപിഎമ്മുകാർക്ക് ഇനി സിപിഐയിലേക്ക് സുഗമം കൂടുമാറ്റം; നേരിട്ട് അംഗത്വം.

Aswathi Kottiyoor

കോവിഡ്‌: ഗൃഹ പരിചരണത്തിനും ചികിത്സയ്ക്കും തുല്യ പ്രാധാന്യം‐ മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor

കോവിഡ് വ്യാപനം; എസ്.എസ്.എൽ.സി പ്രാക്ടിക്കൽ പരീക്ഷ മാറ്റിവച്ചു….

Aswathi Kottiyoor
WordPress Image Lightbox