24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ഡ്രൈവിംഗ് ലൈസൻസ്: മെഡിക്കൽ സർട്ടിഫിക്കറ്റിന് ഓൺലൈൻ സംവിധാനം
Kerala

ഡ്രൈവിംഗ് ലൈസൻസ്: മെഡിക്കൽ സർട്ടിഫിക്കറ്റിന് ഓൺലൈൻ സംവിധാനം

ഡ്രൈവിംഗ് ലൈസൻസ് നേടുന്നതിനും പുതുക്കുന്നതിനും ആവശ്യമായ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഡോക്ടർമാർ തന്നെ ഓൺലൈനിലൂടെ അപ്ലോഡ് ചെയ്യുന്ന പുതിയ സംവിധാനം ഒരുക്കിയതായി ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. ഇതിനായി അംഗീകൃത ഡോക്ടർമാർക്ക് മോട്ടോർ വാഹന വകുപ്പിന്റെ ‘സാരഥി’ പോർട്ടലിൽ രജിസ്‌ട്രേഷൻ സൗകര്യം ഏർപ്പെടുത്തും.
രജിസ്റ്റർ ചെയ്ത ഡോക്ടർമാർക്ക് അപേക്ഷകരെ പരിശോധിച്ചശേഷം മെഡിക്കൽ സർട്ടിഫിക്കറ്റ് ഓൺലൈനിലൂടെ സമർപ്പിക്കാം. മെഡിക്കൽ സർട്ടിഫിക്കറ്റുകളുടെ നിജസ്ഥിതി ഉറപ്പുവരുത്താനും വ്യാജ സർട്ടിക്കറ്റുകൾ പൂർണമായും ഒഴിവാക്കാനും ഈ സംവിധാനത്തിലൂടെ സാധിക്കും. പേപ്പർ രൂപത്തിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യുന്നതിൽ പൊതുജനങ്ങൾക്കുള്ള ബുദ്ധിമുട്ടും ഇതുമൂലം ഒഴിവാകും. മോട്ടോർ വാഹന വകുപ്പിലെ സേവനങ്ങൾ മുഴുവൻ ഓൺലൈൻ ആക്കുന്നതിന്റെ ഭാഗമായാണ് ഈ സംവിധാനമെന്നും മന്ത്രി പറഞ്ഞു.

Related posts

പഠനസമയത്തു കുട്ടികളെ മറ്റു പരിപാടികൾക്കു പങ്കെടുപ്പിക്കാൻ പാടില്ല: മന്ത്രി വി. ശിവൻകുട്ടി

Aswathi Kottiyoor

*ജില്ലാതല ക്വിസ് മത്സരം 15ന്*

Aswathi Kottiyoor

പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാം*

Aswathi Kottiyoor
WordPress Image Lightbox