24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ശ്രീലങ്കയിലെ അടിയന്തരാവസ്ഥ പിന്‍വലിച്ചു
Kerala

ശ്രീലങ്കയിലെ അടിയന്തരാവസ്ഥ പിന്‍വലിച്ചു

സാമ്പത്തിക പ്രതിസന്ധിയാല്‍ ബുദ്ധിമുട്ടുന്ന ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചു. പ്രസിഡന്റ് ഗോതബയ രജപക്‌സെ ഇതുസംബന്ധിച്ച് ഉത്തരവിറക്കി. രാജ്യത്ത് ജനകീയ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് തീരുമാനം. സര്‍ക്കാരിനെതിരെ ജനരോഷം രൂക്ഷമായ സാഹചര്യത്തില്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ ഒഴികെ ശ്രീലങ്കയിലെ മുഴുവന്‍ കാബിനറ്റ് മന്ത്രിമാരും രാജിവച്ചിരുന്നു.

ശ്രീലങ്കയില്‍ പുതുതായി നിയമിതനായ ധനമന്ത്രി അലി സാബ്രിയും 24 മണിക്കൂറിനുള്ളില്‍ സ്ഥാനം രാജിവച്ചിരുന്നു. പ്രസിഡന്റ് ഗോതബയ രാജപക്‌സെയുടെ ഭരണസഖ്യത്തിന് പാര്‍ലമെന്റില്‍ ഭൂരിപക്ഷം നഷ്ട്ടപ്പെട്ടതോടെ 41 നിയമസഭാംഗങ്ങളാണ് പുറത്തുപോകേണ്ടിവന്നത്. രാജ്യത്തെ പ്രധാന ഉപജീവന മാര്‍ഗമായ മത്സ്യബന്ധനവും ഏകദേശം നിലച്ച മട്ടാണ്. ഇന്ധന വിലയാണ് കാരണം.

Related posts

വിഷുത്തിരക്കിലമർന്ന് നഗരം

Aswathi Kottiyoor

വേനൽ ചൂട്; സംസ്ഥാനത്തെ പാൽ സംഭരണത്തിൽ 5 ശതമാനം കുറവ്

Aswathi Kottiyoor

ഇരുചക്രവാഹനത്തില്‍ കുട്ടികള്‍ക്ക് ഹെൽമെറ്റും സുരക്ഷാബെൽറ്റും നിർബന്ധം

Aswathi Kottiyoor
WordPress Image Lightbox