പേരാവൂർ: തൊണ്ടിയിൽ സ്പാർക്ക് സ്പോർട്സ് അക്കാഡമിയുടെ ആഭിമുഖ്യത്തിൽ പേരാവൂരിനെ ഒരു സ്പോർട്സ് ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ രണ്ടു മാസത്തെ സൗജന്യ കോച്ചിംഗ് ക്യാമ്പ് ആരംഭിക്കുന്നു. ഫുട്ബോൾ, വോളിബോൾ (പെൺകുട്ടികൾക്ക്), അത്ലറ്റിക്സ്, വടംവലി, കരാട്ടെ, തയ്ക്വാൺഡോ, ഹോക്കി, നീന്തൽ, അമ്പെയ്ത്ത്, നെറ്റ് ബോൾ, വുഷു, കബഡി തുടങ്ങിയ 12 ഇനങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വിദഗ്ധ പരിശീലകരുടെ ശിക്ഷണത്തിൽ പരിശീലനം നൽകും.
ഏഴിനാണ് കോച്ചിംഗ് ക്യാമ്പ് ആരംഭിക്കുന്നത്. ക്യാമ്പിൽ പങ്കെടുക്കാൻ താത്പര്യമുള്ള കുട്ടികളും രക്ഷിതാക്കളും സെലക്ഷൻ ട്രയൽസിനായി ആറ്, ഏഴ്, എട്ട്, ഒന്പത് തീയതികളിൽ രാവിലെ 10 ന് സെന്റ് ജോസഫ് ഹയർ സെക്കൻഡറിസ്കൂൾ ഗ്രൗണ്ടിൽ എത്തിച്ചേരണമെന്ന് സ്പോർട്സ് അക്കാഡമി പ്രസിഡന്റ് കെ.കെ. തോമസ്, സെക്രട്ടറി ഷിജോ തോമസ് തുടങ്ങിയവർ അറിയിച്ചു.
previous post