24.2 C
Iritty, IN
October 5, 2024
  • Home
  • Iritty
  • കീഴൂർ മഹാദേവ ക്ഷേത്ര മഹോത്സവം 4 മുതൽ 11 വരെ
Iritty

കീഴൂർ മഹാദേവ ക്ഷേത്ര മഹോത്സവം 4 മുതൽ 11 വരെ

ഇരിട്ടി : ഏഴ് ദിവസം നീണ്ടുനിൽക്കുന്ന കിഴൂർ മഹാദേവക്ഷേത്ര മഹോത്സവത്തിന് തിങ്കളാഴ്ച തുടക്കമാവും. കൊറോണാ വ്യാപനവും അടച്ചിടലും മൂലം രണ്ടു വർഷമായി ഉത്സവം ചടങ്ങുകൾ മാത്രമായി ചുരുക്കിയിരുന്നു. വിപുലമായ ആഘോഷങ്ങളില്ലെങ്കിലും ചടങ്ങുകളും കർമ്മങ്ങളും പൂർവാധികം ഭംഗിയായി നടത്താനാണ് തീരുമാനം.
ഉത്സവത്തിന്റെ ഭാഗമായി 4 ന് വൈകുന്നേരം 4.30ന് കലവറനിറക്കലും രാത്രി 7.30 കൊടിയേറ്റും നടക്കും. 5 ന് വൈകുന്നേരം 6 ന് പറയെടുപ്പ്, 6.30 ന് തിടമ്പ് നൃത്തം, തുടർന്ന് തായമ്പക, 6 ന് ഉച്ചക്ക് ശേഷം അക്ഷരശ്ലോക സദസ്സ്, വൈകുന്നേരം 7 ന് കലാമണ്ഡലം മാണി മാധവചാക്യാർ അവതരിപ്പിക്കുന്ന ചാക്യാർ കൂത്ത്, 7 ന് ഉച്ചക്ക് ശേഷം അക്ഷരശ്ലോക സദസ്സ്, വൈകുന്നേരം 7 ന് കലാമണ്ഡലം മഹേന്ദ്രൻ അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ, 8 ന് വൈകുന്നേരം 6.30 ന് തിടമ്പ് നൃത്തം, 8.30 ന് 10 വയസ്സിനു താഴെ പ്രായമുള്ള കുട്ടികളുടെ പ്രാദേശിക കലാപരിപാടികൾ, 9 ന് രാവിലെ 7.30ന് ഉത്സവബലി, പറയെടുപ്പ്, വൈകുന്നേരം 5 ന് മോതിരം വെച്ച് തൊഴൽ, രാത്രി 8 മണിക്ക് 10 വയസ്സിന് മുകളിലുള്ളവരുടെ പ്രാദേശിക കലാ പരിപാടികൾ, 10 ന് വൈകുന്നേരം 4.30 ന് മോതിരം വെച്ച് തൊഴൽ, തുടർന്ന് തിടമ്പ് നൃത്തം, രാത്രി 8 ന് പാണ്ടിമേള സഹിതം പള്ളിവേട്ട, തുടർന്ന് കരിമരുന്ന് പ്രയോഗം, പള്ളിക്കുറുപ്പ് എന്നിവ നടക്കും. ഉത്സവാവസാന ദിനമായ 11 ന് രാവിലെ 6 ന് പള്ളിയുണർത്തൽ, കണികാണിക്കൽ, യാത്രാ ഹോമം, 8 മണിക്ക് ആറാട്ട്, കൊടിയിറക്കൽ , കലശാഭിഷേകം, ഉച്ചപ്പൂജ എന്നിവക്ക് ശേഷം സമൂഹ സദ്യയോടെ ഉത്സവം സമാപിക്കും. ഉത്സവനാളിൽ എല്ലാ ദിവസങ്ങളിലും രാത്രിയിൽ അന്നപ്രസാദവും നടക്കും.

Related posts

പയഞ്ചേരിയിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി

Aswathi Kottiyoor

ദാമുവിന്റെ കുടുംബത്തിന്‌ ആദ്യഗഡുവായി 5 ലക്ഷം അനുവദിച്ചു

Aswathi Kottiyoor

പന്നിപ്പനിയെന്ന് സംശയം കൂട്ടത്തോടെ ചത്തൊടുങ്ങി പന്നികൾ

Aswathi Kottiyoor
WordPress Image Lightbox