22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • മണ്ണെണ്ണ വിലയും കുത്തനെ കൂട്ടി കേന്ദ്രം: ലിറ്ററിന് 22 രൂപ കൂട്ടി
Kerala

മണ്ണെണ്ണ വിലയും കുത്തനെ കൂട്ടി കേന്ദ്രം: ലിറ്ററിന് 22 രൂപ കൂട്ടി

പെട്രോൾ, ഡീസൽ, പാചകവാതക വിലവർധനവിന്‌ പിന്നാലെ മണ്ണെണ്ണ വിലയും കുത്തനെ കൂട്ടി കേന്ദ്ര സർക്കാർ. മണ്ണെണ്ണയ്‌ക്ക്‌ ലിറ്ററിന്‌ 22 രൂപയാണ്‌ കൂട്ടിയത്‌. സംസ്ഥാനത്ത്‌ 59 രൂപയ്‌ക്കാണ്‌ ഒരു ലിറ്റർ മണ്ണെണ്ണ നൽകുന്നത്‌. ഇത്‌ 81 രൂപയായി ഉയരും. ഈ വർഷത്തെ ആദ്യ ക്വാർട്ടറിലെ (ഏപ്രിൽ, മെയ്‌, ജൂൺ) പൊതുവിതരണത്തിനുള്ള മണ്ണെണ്ണ വിലയാണ്‌ കുത്തനെ കൂട്ടിയത്‌.

വില വർധനയ്‌ക്ക്‌ പിന്നാലെ കേരളത്തിനുള്ള മണ്ണെണ്ണ വിഹിതവും വെട്ടിക്കുറച്ചു. 40 ശതമാനം വിഹിതമാണ്‌ വെട്ടിക്കുറച്ചത്‌. നിലവിൽ 2021-2022ൽ 6480 കിലോ ലിറ്ററായിരുന്നു സംസ്ഥാനത്തിനുള്ള മണ്ണെണ്ണ വിഹിതം. ഇത്‌ ഈ ക്വാർട്ടറിൽ 3888 കിലോലിറ്ററായി കുറച്ചു. മണ്ണെണ്ണയ്‌ക്ക്‌ കഴിഞ്ഞ ഫെബ്രുവരി രണ്ട്‌ മുതൽ അഞ്ച്‌ ശതമാനം അടിസ്ഥാന കസ്‌റ്റംസ്‌ ഡ്യൂട്ടി ഏർപ്പെടുത്തിയിരുന്നു. ഇതാണ്‌ ഈ ക്വാർട്ടറിലെ വലിയ വില വർധനവിന്‌ കാരണം.
കഴിഞ്ഞ ഫെബ്രുവരിയിൽ മണ്ണെണ്ണ വില ലിറ്ററിന്‌ എട്ട്‌ രൂപ കൂട്ടിയിരുന്നു. എന്നാൽ സംസ്ഥാനം നേരത്തെ മണ്ണെണ്ണ സ്‌റ്റോക്ക്‌ ചെയ്‌തിരുന്നതിനാൽ വർധിച്ച വില ഗുണഭോക്താക്കളിൽനിന്ന്‌ ഈടാക്കിയിരുന്നില്ല. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഘട്ടം ഘട്ടമായാണ്‌ മണ്ണെണ്ണയുടെ വില ഇരട്ടിയായി കൂട്ടിയത്.

Related posts

മഞ്ഞണിഞ്ഞ് ഏലപ്പീടിക

Aswathi Kottiyoor

മാലിന്യമുക്തം നവകേരളം: ജൂൺ അഞ്ചിന് തദ്ദേശ സ്ഥാപനങ്ങളിൽ ഹരിതസഭ

Aswathi Kottiyoor

ക്ഷാമബത്ത വൈകൽ ; പ്രതിസന്ധിയാകുന്നത്‌ 
കേന്ദ്രത്തിന്റെ പ്രതികാര നടപടി , വായ്‌പ എടുക്കാനും അനുവദിക്കുന്നില്ല

Aswathi Kottiyoor
WordPress Image Lightbox