24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • പരീക്ഷകളെ ഉത്സവമായി കാണണം; പിരിമുറുക്കം വേണ്ട: വിദ്യാർഥികളോട് പ്രധാനമന്ത്രി
Kerala

പരീക്ഷകളെ ഉത്സവമായി കാണണം; പിരിമുറുക്കം വേണ്ട: വിദ്യാർഥികളോട് പ്രധാനമന്ത്രി

പരീക്ഷകളെ ഉത്സവമായി കാണമെന്ന് വിദ്യാര്‍ഥികളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. നിങ്ങള്‍ ചെയ്യുന്നതെന്തും ആത്മവിശ്വാസത്തോടെ ചെയ്യുകയാണ് വേണ്ടതെന്നും അദ്ദേഹം വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടു. പരീക്ഷാ പേ ചര്‍ച്ചയില്‍ വിദ്യാര്‍ഥികളോട് സംവദിക്കുകയായിരുന്നു അദ്ദേഹം.

പരീക്ഷയില്‍ ആശങ്ക വിദ്യാര്‍ഥികള്‍ക്കല്ല. മാതാപിതാക്കള്‍ക്കാണ്. മുന്‍പും പരീക്ഷകളില്‍ വിജയിച്ചതിന്‍റെ അനുഭവസമ്പത്തുള്ളതിനാല്‍ വിദ്യാര്‍ഥികള്‍ പിരിമുറുക്കം കൂടാതെ പരീക്ഷയെ സമീപിക്കണം.

പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്ത സ്വപ്നങ്ങള്‍ കുട്ടികളെ ഉപയോഗിച്ച് സാക്ഷാത്കരിക്കാന്‍ വേണ്ടി മാതാപിതാക്കള്‍ കുട്ടികളുടെ മേല്‍ സമ്മര്‍ദം ചെലുത്തരുത്. സാങ്കേതിക വിദ്യയെ ഒരു തടസമായി കാണരുത്.

സമയക്കുറവ് മൂലം പരീക്ഷാ പേയിൽ ചർച്ച ചെയ്യപ്പെടാതെ പോകുന്ന വിദ്യാർഥികളുടെ എല്ലാ ചോദ്യത്തിനും നമോ ആപ്പിൽ വീഡിയോകളിലൂടെയും ഓഡിയോ സന്ദേശങ്ങളിലൂടെയും മറുപടി നൽകുമെന്ന് അദ്ദേഹം അറിയിച്ചു.

പ്രത്യേകം ക്ഷണിക്കപ്പെട്ട സ്കൂൾ വിദ്യാർഥികളും അധ്യാപകരും പ്രധാനമന്ത്രിയ്ക്കൊപ്പം രാജ്ഭവനിൽ നടന്ന പരീക്ഷാ പേ ചർച്ചയിൽ പങ്കെടുത്തു.

Related posts

ഭിന്നശേഷിക്കാർക്ക് അധികസമയവും സ്‌ക്രൈബിന്റെ സഹായവും അനുവദിക്കണം

Aswathi Kottiyoor

ഓ​​ണ​​ത്തെ ലോ​​ക ഭൂ​​പ​​ട​​ത്തി​​ലെ​​ത്തി​​ക്കും: മ​​ന്ത്രി മു​​ഹ​​മ്മ​​ദ് റി​​യാ​​സ്

Aswathi Kottiyoor

രാഹുൽ ഗാന്ധി എം പി ഓഫീസിലെ ഗാന്ധിചിത്രം തകർത്ത കേസിൽ പ്രതികളിൽ സർക്കാർ ഉദ്യോഗസ്ഥരും.

Aswathi Kottiyoor
WordPress Image Lightbox