24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • അനർഹർ മുൻഗണനാ കാർഡുകൾ കൈവശംവയ്ക്കുന്നതിനെതിരേ നടപടി: മന്ത്രി ജി.ആർ. അനിൽ
Kerala

അനർഹർ മുൻഗണനാ കാർഡുകൾ കൈവശംവയ്ക്കുന്നതിനെതിരേ നടപടി: മന്ത്രി ജി.ആർ. അനിൽ

അനർഹമായി മുൻഗണനാ കാർഡുകൾ ഇപ്പോഴും കൈവശംവച്ചിരിക്കുന്നവർക്കെതിരേ പിഴ അടക്കമുള്ള നടപടി സ്വീകരിക്കാൻ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ നിർദേശം നൽകി. ഈ സർക്കാർ ചുമതലയേറ്റ ശേഷം മാർച്ച് 31 വരെ 1,72,312 പേർ മുൻഗണനാ റേഷൻ കാർഡുകൾ സ്വമേധയാ തിരിച്ചേൽപ്പിച്ചതായും മന്ത്രി പറഞ്ഞു.
തിരിച്ചേൽപ്പിച്ചവയിൽ 14,701 എ.എ.വൈ(മഞ്ഞ) കാർഡുകളും 90,798 പി.എച്ച്.എച്ച്(പിങ്ക്) കാർഡുകളും 66,813 എൻ.പി.എസ്.(നീല) കാർഡുകളുമാണുള്ളത്. ഇവയിൽ നിന്ന് 1,53,444 കാർഡുകൾ അർഹരെ കണ്ടെത്തി നൽകി. ഇതിൽ 17,263 എ.എ.വൈ കാർഡുകളും 1,35,941 പി.എച്ച്.എച്ച്. കാർഡുകളും 240 എൻ.പി.എസ്. കാർഡുകളുമുണ്ട്. ഈ സർക്കാർ 1,54,506 പുതിയ റേഷൻ കാർഡുകളും വിതരണം ചെയ്തു.
മാർച്ചിൽ സംസ്ഥാനത്ത് 82.02 ശതമാനം റേഷൻ വിതരണം ചെയ്തു. ഫെബ്രുവരിയിലേതിനേക്കാൾ രണ്ടു ശതമാനം അധികമാണിതെന്നും മന്ത്രി പറഞ്ഞു.

Related posts

പനി പ്രതിരോധത്തിന് സ്വകാര്യ ആശുപത്രികളുടെ പിന്തുണ ഉറപ്പാക്കും

Aswathi Kottiyoor

ഇരിക്കൂർ ടൂറിസം സർക്യൂട്ട് നടപ്പാക്കും

Aswathi Kottiyoor

ഉൽപ്പന്നങ്ങൾക്ക്‌ വില വർധിപ്പിച്ച്‌ കമ്പനികൾ; ഒറ്റയടിക്ക്‌ കൂട്ടിയത്‌ 33 ശതമാനംവരെ

Aswathi Kottiyoor
WordPress Image Lightbox