24.2 C
Iritty, IN
October 6, 2024
  • Home
  • Thiruvanandapuram
  • നടൻ ജഗദീഷിന്റെ ഭാര്യ ഡോ. പി.രമ അന്തരിച്ചു
Thiruvanandapuram

നടൻ ജഗദീഷിന്റെ ഭാര്യ ഡോ. പി.രമ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത നടൻ ജഗദീഷിന്റെ ഭാര്യ ഡോ. പി. രമ (61) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഫോറന്‍സിക്ക് പ്രൊഫസര്‍ ആയിരുന്നു. രമ്യ, സൗമ്യ എന്നിവരാണ് മക്കൾ. സംസ്‌ക്കാരം വൈകിട്ട് നാലിനു തൈക്കാട് ശാന്തി കാവടത്തില്‍.

പൊതുവേദികളിൽ വരാൻ അത്ര താൽപ്പര്യമില്ലാത്ത ആളായിരുന്നു രമയെന്ന് മുൻപൊരിക്കൽ ജഗദീഷ് തന്നെ തുറന്നു പറഞ്ഞിരുന്നു. ‘എനിക്ക് എത്രത്തോളം പ്രശസ്തി നേടാനും, പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെടാനും ആഗ്രഹമുണ്ടോ, അത്രത്തോളം അതില്‍ നിന്ന് മുഖം തിരിഞ്ഞ് നടക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ് എന്റെ ഭാര്യ രമ. സ്വകാര്യ ജീവിതത്തെ പരസ്യപ്പെടുത്താന്‍ രമ ഒരിക്കലും ആഗ്രഹിക്കുന്നില്ല. എന്തെങ്കിലും സ്പഷ്യല്‍ അഡിഷന്റെ ഭാഗമായി ഏതെങ്കിലും മാഗസിന്‍സ് സമീപിച്ചാലും രമ തയ്യാറാവാത്തത് കാരണം ആണ്, അത്തരം ഫോട്ടോകള്‍ പോലും പുറത്ത് വരാത്തത്. സോഷ്യൽ മീഡിയയിൽ രമയുടെ ഫോട്ടോ പങ്കുവയ്ക്കുന്നതും രമയ്ക്ക് ഇഷ്ടമല്ല’ എന്നാണ് ജഗദീഷ് പറഞ്ഞിരുന്നത്.

Related posts

സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കുന്നു

Aswathi Kottiyoor

തീപ്പിടിത്തത്തില്‍ അഞ്ചുപേര്‍ മരിച്ച സംഭവം: അപകട കാരണം സ്വിച്ച് ബോര്‍ഡിലെ തീ കേബിള്‍ വഴി പടര്‍ന്നത്.

Aswathi Kottiyoor

എന്നെ ആഭ്യന്തരമന്ത്രി സ്ഥാനത്തുനിന്ന് മാറ്റിയിട്ട് എന്തുണ്ടായി’: തിരുവഞ്ചൂർ – കെ.സി. തർക്കം

Aswathi Kottiyoor
WordPress Image Lightbox