24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സംസ്ഥാന വാർഷിക പദ്ധതി നടത്തിപ്പിൽ സർവകാല നേട്ടം
Kerala

സംസ്ഥാന വാർഷിക പദ്ധതി നടത്തിപ്പിൽ സർവകാല നേട്ടം

.സംസ്ഥാന വാർഷിക പദ്ധതി നടത്തിപ്പിൽ സർവകാല നേട്ടം. സാമ്പത്തികവർഷാന്ത്യ ദിനമായ വ്യാഴം വൈകിട്ട്‌ ആറുവരെ സംസ്ഥാന പദ്ധതിച്ചെലവ്‌‌ 101 ശതമാനം കടന്നു. പൊതുമരാമത്തടക്കമുള്ള വകുപ്പുകൾ അടങ്കലിന്റെ മൂന്നിരട്ടിവരെ ചെലവിട്ടു. ഗതാഗതം, ആരോഗ്യം, കയർ, കശുവണ്ടി വ്യവസായം, കൃഷി, ഫിഷറീസ്, സാമൂഹ്യനീതി, പിന്നാക്കക്ഷേമം, ജലവിഭവം‌ തുടങ്ങി സാധാരണക്കാരുമായി നേരിട്ടു ബന്ധമുള്ള വകുപ്പുകളുടെയെല്ലാം പദ്ധതി ലക്ഷ്യത്തിലെത്തി. അവസാന ദിവസം രാത്രി 12 വരെ ട്രഷറികൾ പ്രവർത്തിച്ചതിനാൽ അന്തിമ കണക്കിൽ‌‌ ചെലവ്‌ ഉയരും.

സംസ്ഥാന പദ്ധതി അടങ്കൽ 20,330 കോടി രൂപ. ട്രഷറി ചെലവ്‌ 19,664.96 കോടി; 97.63 ശതമാനം. ബുധൻ വൈകിട്ട്‌ അഞ്ചുവരെ ഓൺലൈനിൽ സമർപ്പിച്ചവയിൽ, കടലാസ്‌ ഫയൽ പരിശോധന കഴിഞ്ഞ്‌ അംഗീകരിച്ച ബില്ലുകളും ചേർന്ന തുകയാണിത്‌. തദ്ദേശസ്ഥാപന പദ്ധതി വിഹിതത്തിൽ 7792.75 കോടി രൂപയുടെ ബില്ല്‌ മാറി. പദ്ധതി അടങ്കൽ 7280 കോടിയും. ചെലവ്‌ 107.54 ശതമാനം. കേന്ദ്ര ധന കമീഷൻ ഗ്രാന്റായി ആരോഗ്യമേഖലയിൽ ചെലവിടാൻ ലഭിച്ച 559 കോടിയും മില്യൺ പ്ലസ്‌ പദ്ധതി ഗ്രാന്റായ 256 കോടിയും ഖരമാലിന്യ സംസ്‌കരണത്തിനായി ബജറ്റിൽ പ്രത്യേകം നീക്കിവച്ച 100 കോടിയും തദ്ദേശസ്ഥാപന പദ്ധതി വിഹിതത്തിന്റെ ഭാഗമാണ്‌.

കോർപറേഷനുകൾ 
ബഹുദൂരം മുന്നിൽ
തദ്ദേശസ്ഥാപനങ്ങളിൽ കോർപറേഷനുകളും പഞ്ചായത്തുകളും ബഹുദൂരം മുന്നിലാണ്. മുൻകാലങ്ങളിൽ പിന്നിലാകുന്ന കോർപറേഷനുകൾ 104.42 ശതമാനം ചെലവിട്ടു. പഞ്ചായത്തുകളുടെ ചെലവ്‌ 124.45 ശതമാനവും ബ്ലോക്ക്‌ പഞ്ചായത്തുകൾ 103 ശതമാനവും ജില്ലാ പഞ്ചായത്തുകൾ 95.74 ശതമാനവും പൂർത്തിയാക്കി. മുനിസിപ്പാലിറ്റികളാണ്‌ പിന്നിൽ; 64.79 ശതമാനം. വർഷാന്ത്യനാളിൽ കാത്തുനിൽക്കാതെ പദ്ധതി നിർവഹണ പൂർത്തീകരണം ലക്ഷ്യമിട്ടതാണ്‌ നേട്ടമായത്‌. മാർച്ചിൽ 20,000 കോടിയിലധികം രൂപയുടെ‌ പദ്ധതി ബിൽ ട്രഷറികളിൽ മാറിനൽകി. മുൻവർഷങ്ങളിൽ കനത്ത മഴ പദ്ധതി പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തി. ഇത്തവണ ഇതും മൂൻകൂട്ടിക്കണ്ടുള്ള ആസൂത്രണം ഉറപ്പാക്കി. തദ്ദേശസ്ഥാപന പദ്ധതി നിർവഹണം ധനവർഷത്തിന്റെ ആദ്യപാദത്തിൽത്തന്നെ ആരംഭിക്കാനായതും നേട്ടമായി.

Related posts

തിരിച്ചടിയായത്‌ കേന്ദ്രത്തിന്റെ നിസ്സംഗത ; കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം ഫലപ്രദമാകുന്നില്ല.

Aswathi Kottiyoor

വ്യവസായ വകുപ്പിന്‌ കീഴിൽ 26 പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിൽ; കെഎംഎംഎലിന്റേത്‌ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം

Aswathi Kottiyoor

മഴ ശക്തമാകുന്നു; ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത: ദുരന്തനിവാരണ അതോറിറ്റിയുടെ ജാ​ഗ്രത നിർദേശങ്ങൾ

Aswathi Kottiyoor
WordPress Image Lightbox