24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കേരളത്തിൽ മദ്യ ഉപഭോഗം കുറഞ്ഞു
Kerala

കേരളത്തിൽ മദ്യ ഉപഭോഗം കുറഞ്ഞു

സംസ്ഥാനത്ത്‌ വിദേശമദ്യത്തിന്റെയും ബിയറിന്റെയും ഉപഭോഗം കുറഞ്ഞു. ബിവറേജസ്‌ കോർപറേഷൻ വഴി 2011 മുതൽ 2021 വരെയുള്ള വിൽപ്പനയിലാണ്‌ ഉപഭോഗം കുറയുന്നതായി കണ്ടെത്തിയത്‌. രാജ്യത്ത്‌ മദ്യം ഉപഭോഗം ഏറ്റവും കുറവ്‌ കേരളത്തിലാണെന്ന്‌ കുടുംബാരോഗ്യ സർവേയും വ്യക്തമാക്കുന്നു. 2011 മുതൽ -16 വരെയുള്ള അഞ്ചുവർഷം 1149.11 ലക്ഷം കെയ്‌സ്‌ മദ്യവും 557.21 ലക്ഷം കെയ്‌സ്‌ ബിയറും വിറ്റു.

2016 മുതൽ 21 വരെ 1036.60 ലക്ഷം കെയ്‌സ്‌ മദ്യവും 574. 31 ലക്ഷം കെയ്‌സ്‌ ബിയറും വിറ്റു. സൈനിക, അർധ സൈനിക ക്യാന്റീൻ കണക്ക്‌ ലഭ്യമല്ല. മദ്യം ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും കേരളം പിന്നിലാണ്‌. സംസ്ഥാനത്ത്‌ 19.9 ശതമാനം പുരുഷന്മാരാണ്‌ മദ്യം ഉപയോഗിക്കുന്നത്‌. സ്‌ത്രീകളിൽ 0.2 ശതമാനവും. ഡൽഹിയിൽ 21.6 ശതമാനം പുരുഷന്മാരും 0.5 ശതമാനം സ്‌ത്രീകളും മദ്യം ഉപയോഗിക്കുന്നു. തെലങ്കാന, മണിപ്പുർ, അസം, തമിഴ്‌നാട്‌, ഗോവ, ഒഡിഷ, പഞ്ചാബ്‌ തുടങ്ങിയ സംസ്ഥാനങ്ങളെല്ലാം കേരളത്തിന്‌ മുമ്പിലാണ്‌.

Related posts

ന​വീ​ക​രി​ച്ച വാ​ര്‍​ഡു​ക​ള്‍ നാ​ടി​ന് സ​മ​ര്‍​പ്പി​ച്ചു

Aswathi Kottiyoor

‘തെളിനീരൊഴുകും നവകേരളം’ പ്രചാരണ ഉദ്ഘാടനം ഇന്ന് (22 മാർച്ച്)

Aswathi Kottiyoor

ജി എസ് ടി നഷ്ടപരിഹാരം : കേന്ദ്രം വഴങ്ങിയത്‌ കേരളത്തിന്റെ നിരന്തര സമ്മർദത്തിൽ

Aswathi Kottiyoor
WordPress Image Lightbox