24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • സംസ്ഥാന ആർദ്രകേരളം പുരസ്‌കാരം പ്രഖ്യാപിച്ചു
Kerala

സംസ്ഥാന ആർദ്രകേരളം പുരസ്‌കാരം പ്രഖ്യാപിച്ചു

ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ച്ചവെച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ആർദ്രകേരളം പുരസ്‌കാരം 2020-21 ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. ആർദ്രം മിഷന്റെ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ച്ചവെക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അംഗീകാരമായി ആർദ്രകേരളം പുരസ്‌കാരം നൽകുന്നത്. 2020-21 വർഷം ആരോഗ്യ മേഖലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ 962.55 കോടി രൂപയുടെ പദ്ധതി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ഈ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം ആരോഗ്യ വകുപ്പിന്റെയും മറ്റ് അനുബന്ധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും കൂട്ടായ്മ സാധ്യമാക്കാനും കേരളത്തിന്റെ ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങൾ വരുത്താനും ഈ നൂതനാശയം കാരണമായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഇൻഫർമേഷൻ കേരള മിഷന്റെ സഹായത്തോടെയാണ് പുരസ്‌കാരം നൽകുന്നതിനായി പരിഗണിക്കാവുന്ന തദ്ദേശ സ്ഥാപനങ്ങളുടെ മുൻഗണനാ പട്ടിക തയ്യാറാക്കിയത്. തദ്ദേശ സ്ഥാപനങ്ങൾ ആരോഗ്യമേഖലയിൽ ചെലവഴിച്ച തുക, സാന്ത്വന പരിചരണ പരിപാടികൾ, കായകൽപ്പ, മറ്റ് ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ച് മുൻഗണനാ പട്ടിക തയ്യാറാക്കിയാണ് പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കുന്നത്. ഇതുകൂടാതെ പ്രതിരോധ കുത്തിവെപ്പ്, വാർഡുതല പ്രവർത്തനങ്ങൾ മറ്റ് പ്രതിരോധ പ്രവർത്തനങ്ങൾ, നടപ്പിലാക്കിയ നൂതനമായ ആശയങ്ങൾ, പൊതുസ്ഥലങ്ങളിലെ മാലിന്യ നിർമാർജനം തുടങ്ങിയവയും പുരസ്‌കാരത്തിന് വേണ്ടി വിലയിരുത്തുന്ന ഘടകങ്ങളാണ്.
സംസ്ഥാനതല അവാർഡ് – ഒന്നാം സ്ഥാനം
1. ജില്ലാ പഞ്ചായത്ത് – കൊല്ലം ജില്ല (10 ലക്ഷം രൂപ)
2. മുൻസിപ്പൽ കോർപ്പറേഷൻ – കൊല്ലം ജില്ല (10 ലക്ഷം രൂപ)
3. മുനിസിപ്പാലിറ്റി – പിറവം മുനിസിപ്പാലിറ്റി, എറണാകുളം ജില്ല (10 ലക്ഷം രൂപ)
4. ബ്ലോക്ക് പഞ്ചായത്ത് – മുല്ലശ്ശേരി, തൃശൂർ ജില്ല (10 ലക്ഷം രൂപ)
5. ഗ്രാമ പഞ്ചായത്ത് – നൂൽപ്പുഴ, വയനാട് ജില്ല (10 ലക്ഷം രൂപ)
സംസ്ഥാനതല അവാർഡ് – രണ്ടാം സ്ഥാനം
1. ജില്ലാ പഞ്ചായത്ത് – ആലപ്പുഴ ജില്ല (5 ലക്ഷം രൂപ)
2. മുൻസിപ്പൽ കോർപ്പറേഷൻ – തൃശൂർ ജില്ല (5 ലക്ഷം രൂപ)
3. മുനിസിപ്പാലിറ്റി – ആന്തൂർ, കണ്ണൂർ ജില്ല (5 ലക്ഷം രൂപ)
4. ബ്ലോക്ക് പഞ്ചായത്ത് – നീലേശ്വരം, കാസർഗോഡ് ജില്ല (5 ലക്ഷം രൂപ)
5. ഗ്രാമ പഞ്ചായത്ത് – ശ്രീകൃഷ്ണപുരം, പാലക്കാട് ജില്ല (7 ലക്ഷം രൂപ)
സംസ്ഥാനതല അവാർഡ് – മൂന്നാം സ്ഥാനം
1. ജില്ലാ പഞ്ചായത്ത് – എറണാകുളം ജില്ല (3 ലക്ഷം രൂപ)
2. മുനിസിപ്പാലിറ്റി – കരുനാഗപ്പളളി, കൊല്ലം ജില്ല (3 ലക്ഷം രൂപ)
3. ബ്ലോക്ക് പഞ്ചായത്ത് – ആര്യാട്, ആലപ്പുഴ ജില്ല (3 ലക്ഷം രൂപ)
4. ഗ്രാമ പഞ്ചായത്ത് – നൊച്ചാട്, കോഴിക്കോട് ജില്ല (6 ലക്ഷം രൂപ)
ജില്ലാതലം ഗ്രാമപഞ്ചായത്ത് അവാർഡ്
തിരുവനന്തപുരം: ഒന്നാം സ്ഥാനം കളളിക്കാട് (5 ലക്ഷം രൂപ), രണ്ടാം സ്ഥാനം മുദാക്കൽ (3 ലക്ഷം രൂപ), മൂന്നാം സ്ഥാനം പോത്തൻകോട് (2 ലക്ഷം രൂപ).
കൊല്ലം: ഒന്നാം സ്ഥാനം പൂതക്കുളം (5 ലക്ഷം രൂപ), രണ്ടാം സ്ഥാനം തഴവ (3 ലക്ഷം രൂപ), മൂന്നാം സ്ഥാനം തൊടിയൂർ (2 ലക്ഷം രൂപ).
പത്തനംതിട്ട: ഒന്നാം സ്ഥാനം ആനിക്കാട് (5 ലക്ഷം രൂപ), രണ്ടാം സ്ഥാനം ഏഴംകുളം (3 ലക്ഷം രൂപ), മൂന്നാം സ്ഥാനം കൊടുമൺ (2 ലക്ഷം രൂപ).
ആലപ്പുഴ: ഒന്നാം സ്ഥാനം മാരാരിക്കുളം നോർത്ത് (5 ലക്ഷം രൂപ), രണ്ടാം സ്ഥാനം പത്തിയൂർ (3 ലക്ഷം രൂപ), മൂന്നാം സ്ഥാനം ആര്യാട് (2 ലക്ഷം രൂപ).
കോട്ടയം: ഒന്നാം സ്ഥാനം മുത്തോലി (5 ലക്ഷം രൂപ), രണ്ടാം സ്ഥാനം നീണ്ടൂർ (3 ലക്ഷം രൂപ), മൂന്നാം സ്ഥാനം മറവൻതുരുത്ത് (2 ലക്ഷം രൂപ).
ഇടുക്കി: ഒന്നാം സ്ഥാനം ആലക്കോട് (5 ലക്ഷം രൂപ), രണ്ടാം സ്ഥാനം മണക്കാട് (3 ലക്ഷം രൂപ), മൂന്നാം സ്ഥാനം കാഞ്ചിയാർ (2 ലക്ഷം രൂപ).
എറണാകുളം: ഒന്നാം സ്ഥാനം മണീട് (5 ലക്ഷം രൂപ), രണ്ടാം സ്ഥാനം കീഴ്മാട് (3 ലക്ഷം രൂപ), മൂന്നാം സ്ഥാനം തിരുവാണിയൂർ (2 ലക്ഷം രൂപ).
ത്യശൂർ: ഒന്നാം സ്ഥാനം വേളൂക്കര (5 ലക്ഷം രൂപ), രണ്ടാം സ്ഥാനം വരവൂർ (3 ലക്ഷം രൂപ), മൂന്നാം സ്ഥാനം പാറളം (2 ലക്ഷം രൂപ).
പാലക്കാട്: ഒന്നാം സ്ഥാനം കൊല്ലങ്കോട് (5 ലക്ഷം രൂപ), രണ്ടാം സ്ഥാനം കരിമ്പ (3 ലക്ഷം രൂപ), മൂന്നാം സ്ഥാനം കിഴക്കൻഞ്ചേരി (2 ലക്ഷം രൂപ).
മലപ്പുറം: ഒന്നാം സ്ഥാനം പുലാമന്തോൾ (5 ലക്ഷം രൂപ), രണ്ടാം സ്ഥാനം ചാലിയാർ (3 ലക്ഷം രൂപ), മൂന്നാം സ്ഥാനം കരുളായി (2 ലക്ഷം രൂപ).
കോഴിക്കോട്: ഒന്നാം സ്ഥാനം മൂടാടി (5 ലക്ഷം രൂപ), രണ്ടാം സ്ഥാനം കാരശ്ശേരി (3 ലക്ഷം രൂപ), മൂന്നാം സ്ഥാനം പുറമേരി (2 ലക്ഷം രൂപ).
വയനാട്: ഒന്നാം സ്ഥാനം ഇടവക (5 ലക്ഷം രൂപ), രണ്ടാം സ്ഥാനം മുട്ടിൽ (3 ലക്ഷം രൂപ), മൂന്നാം സ്ഥാനം അമ്പലവയൽ (2 ലക്ഷം രൂപ).
കണ്ണൂർ: ഒന്നാം സ്ഥാനം കുഞ്ഞിമംഗലം (5 ലക്ഷം രൂപ), രണ്ടാം സ്ഥാനം തില്ലങ്കേരി (3 ലക്ഷം രൂപ), മൂന്നാം സ്ഥാനം കണ്ണപുരം (2 ലക്ഷം രൂപ)
കാസർഗോഡ്: ഒന്നാം സ്ഥാനം കിനാന്നൂർ കരിന്തളം (5 ലക്ഷം രൂപ), രണ്ടാം സ്ഥാനം കയ്യൂർ ചീമേനി (3 ലക്ഷം രൂപ), മൂന്നാം സ്ഥാനം ഈസ്റ്റ് എളേരി (2 ലക്ഷം രൂപ).

Related posts

മുൻഗണനാ റേഷൻ കാർഡുകൾക്കുള്ള അപേക്ഷ ഒക്ടോബർ 10 മുതൽ സ്വീകരിക്കും: മന്ത്രി ജി.ആർ അനിൽ

Aswathi Kottiyoor

സമൂഹമാധ്യമങ്ങളില്‍ ഷെയറും കമന്റും ആവിശ്യപ്പെട്ട് തട്ടിപ്പ്; സൂക്ഷിക്കണമെന്ന് പൊലീസ്

Aswathi Kottiyoor

സം​ഗീ​തദി​ന​ത്തി​ൽ ല​ഹ​രി​ക്കെ​തി​രേ സം​ഗീ​ത​ആ​ൽ​ബ​വു​മാ​യി എ​ക്​സൈ​സ് വ​കു​പ്പ്

Aswathi Kottiyoor
WordPress Image Lightbox