23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • വധഗൂഢാലോചനാ കേസ്; ദിലീപിനൊപ്പം ശരത്തിനെയും കൂട്ടുപ്രതിയാക്കും
Kerala

വധഗൂഢാലോചനാ കേസ്; ദിലീപിനൊപ്പം ശരത്തിനെയും കൂട്ടുപ്രതിയാക്കും

ദിലീപ് പ്രതിയായ വധഗൂഢാലോചനാ കേസില്‍ സുഹൃത്ത് ശരത്തിനെ കൂട്ടുപ്രതിയാക്കും. ആറാം പ്രതിയായാണ് ശരത്തിന്റെ പേര് ചേര്‍ക്കുക. ശരത്തിനെ വൈകിട്ട് വീണ്ടും ചോദ്യം ചെയ്യും. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറഞ്ഞ വിഐപി ശരത്താണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിരുന്നു.
കേസില്‍ ശരത്തിനെ ഇന്നലെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ദിലീപുമായി സൗഹൃദമുണ്ടെന്ന് ചോദ്യം ചെയ്യലിനിടെ ശരത് പറഞ്ഞു. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കണ്ടിട്ടില്ലെന്നും ശരത് പറഞ്ഞു. വധഗൂഡാലോചനാ സമയത്ത് ശരത്തും ഉണ്ടായിരുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ദിലീപുമായുള്ള സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെ ക്രൈംബ്രാഞ്ച് സംഘം പരിശോധിക്കുന്നുണ്ട്.

Related posts

ചൂടനായി സൂര്യൻ ; പൊള്ളാതെ നോക്കണം ; അന്തരീക്ഷ താപനില 38–40 ഡിഗ്രി വരെ ഉയരാൻ സാധ്യത

Aswathi Kottiyoor

ഭര്‍ത്താവിന് വീഡിയോകോള്‍, വാതിലുകളെല്ലാം തുറന്നിട്ട നിലയില്‍; വനിതാ പോലീസ് ഓഫീസര്‍ മരിച്ച നിലയില്‍ –

Aswathi Kottiyoor

50 വ​ർ​ഷ​ത്തി​നി​ടെ ഇ​ന്ത്യ​യി​ലു​ണ്ടാ​യ​ത് 117 ചു​ഴ​ലി​ക്കാ​റ്റ്, 40,000 മ​ര​ണം

Aswathi Kottiyoor
WordPress Image Lightbox