രണ്ടാം വർഷ ഹയർസെക്കൻഡറി, വൊക്കേഷണൽ സെക്കൻഡറി പരീക്ഷകൾ ഇന്നു തുടങ്ങും. ഏപ്രിൽ 26 വരെയാണു പരീക്ഷ. കേരളത്തിനകത്തും പുറത്തുമായി 2005 കേന്ദ്രങ്ങളിലാണു പരീക്ഷ നടക്കുന്നത്.
4,33,325 വിദ്യാർഥികളാണു പരീക്ഷയ്ക്കു രജിസ്റ്റർ ചെയ്തിട്ടുള്ളത്. പരീക്ഷ നടത്തിപ്പിനായി 2,005 ചീഫ് സൂപ്രണ്ടുമാരെയും 4,015 ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരെയും 22,139 ഇൻവിജിലേറ്റർമാരെയും നിയോഗിച്ചിട്ടുണ്ട്. പരീക്ഷകൾ സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സംസ്ഥാനതലത്തിലും പ്രാദേശികമായും വിജിലൻസ് സ്ക്വാഡുകൾ പ്രവർത്തിക്കും. വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 389 കേന്ദ്രങ്ങളിലായി 31,332 വിദ്യാർഥികളാണു പരീക്ഷയെഴുതുന്നത്.