24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • പാർക്കിങ്ങിനെ ചൊല്ലി തർക്കം; മഞ്ചേരി നഗരസഭാ കൗൺസില൪ക്ക് വെട്ടേറ്റു.
Kerala Uncategorized

പാർക്കിങ്ങിനെ ചൊല്ലി തർക്കം; മഞ്ചേരി നഗരസഭാ കൗൺസില൪ക്ക് വെട്ടേറ്റു.

മഞ്ചേരി∙ നഗരസഭാംഗത്തെ ബൈക്കിലെത്തിയ സംഘം അക്രമിച്ചു മാരകമായി പരുക്കേൽപിച്ചു. 16-ാം വാർഡ് യുഡിഎഫ് കൗൺസിലർ തലാപ്പിൽ അബ്ദുൽ ജലീലിനാണ് വെട്ടേറ്റത് .വാഹന പാർക്കിങ് സംമ്പന്ധിച്ച തർക്കമാണ് കാരണമെന്നാണ് പ്രാഥമിക വിവരം. ഗുരുതരമായി പരുക്കേറ്റ ഇയാളെ ആദ്യം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി പത്തരയോടെ പയ്യനാട് താമരശ്ശേരിയിൽ വച്ചാണ് സംഭവം. കാറിൽ 3 സുഹ്യത്തുക്കളുടെ കൂടെ സഞ്ചരിക്കുകയായിരുന്നു . ബൈക്കിലെത്തിയ സംഘം വെട്ടിയെന്നാണ് പൊലീസ് സംശയിക്കുന്നത്. തലക്കും നെറ്റിക്കും ഗുരുതരമായി പരുക്കേറ്റ നിലയിലാണ് ആശുപത്രിയിലെത്തിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു. അബോധാവസ്ഥയിലായിരുന്നു. കാറിൽ കൗൺസിലറെ കൂടാതെ മൂന്ന് പേർ ഉണ്ടായിരുന്നു. ഇവർ സഞ്ചരിച്ച കാറിന്റെ പിറക് വശത്തെ ചില്ല് തകർത്തിട്ടുണ്ട് .സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Related posts

പെരുമ്പാമ്പിനെ കഴുത്തിലിട്ട് ബാറിന് മുന്നിൽ അഭ്യാസം; യുവാവിനെതിരെ വനംവകുപ്പ് കേസെടുത്തു

Aswathi Kottiyoor

പലതവണ ആവശ്യപ്പെട്ടിട്ടും മുറിച്ചുമാറ്റിയില്ല; വീടിന് മുകളിലേക്കു ചാഞ്ഞുനിൽക്കുന്ന തെങ്ങിന് തീപിടിച്ചു

Aswathi Kottiyoor

ഒരുമാസം പിന്നിട്ടു: കെ ഫോൺ അപേക്ഷകർ അരലക്ഷം

Aswathi Kottiyoor
WordPress Image Lightbox